എറണാകുളത്തെ കിഴക്കന്‍ കടുങ്ങല്ലൂരില്‍ റീപോളിങ്

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങിന് കലക്ടര്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.

Update: 2019-04-24 11:20 GMT

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കിഴക്കന്‍ കടുങ്ങല്ലൂരിലെ 83ആം നമ്പര്‍ ബൂത്തില്‍ റീപോളിങ് നടത്തും. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന് കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.

Full View

716 ആണ് രജിസ്റ്റര്‍ പ്രകാരം പോള്‍ ചെയ്ത വോട്ട്. എന്നാല്‍ പോളിങിന് ശേഷം ഇ.വി.എം മെഷീന്‍ പരിശോധിച്ചപ്പോള്‍ 758 വോട്ട് പോള്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് കലക്ടര്‍ റീപോളിങ് ആവശ്യപ്പെട്ടത്.

Tags:    

Similar News