മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
ഇന്ന് പുലർച്ചെ മൂന്നാറിൽ വെച്ചായിരുന്നു അന്ത്യം
Update: 2021-03-20 01:21 GMT
മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന സി.പി.ഐ നേതാവുമായ സി.എ കുര്യൻ അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നാറിൽ വെച്ചായിരുന്നു അന്ത്യം.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ജനനം. അച്ഛൻ എബ്രഹാം. ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതൽ ജോലി രാജി വച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 -66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.1980 - 82 ലും 1996 - 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.