സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം, സമസ്തയെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്: ജിഫ്രി തങ്ങൾ

വ്യക്തിഹത്യകളിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കേണ്ടതാണെന്നും ജിഫ്രി തങ്ങൾ അഭ്യർഥിച്ചു

Update: 2026-03-29 15:28 GMT

കോഴിക്കോട്: ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാട് തള്ളി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ജിഫ്രി തങ്ങള്‍. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് അതത് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ഇത്തരം കാര്യങ്ങളില്‍ മതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അനവസരങ്ങളില്‍ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിയണം. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് അതത് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിൻ്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ മതത്തിൻ്റെയും രാഷ്ടീയ പാർട്ടികളുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാം.' ജിഫ്രി തങ്ങൾ പറഞ്ഞു.

വ്യക്തിഹത്യകളിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കേണ്ടതാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News