സിനിമ സീരിയൽ താരം വിവേക് ഗോപൻ ബി.ജെ.പിയില്‍ ചേര്‍ന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു
മലയാള സിനിമ സീരിയൽ താരം വിവേക് ഗോപൻ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരിൽ വിജയ യാത്രക്ക് നൽകിയ സ്വീകരണ പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നേരത്തെ തന്നെ ബിജെപിയിൽ ചേരുന്ന കാര്യം വിവേക് ഗോപൻ പരസ്യമായി അറിയിച്ചിരുന്നു.
കെ. സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമാണ് വിവേക് ഗോപന്‍റെ പാര്‍ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടനാടൻ ബ്ലോഗ്, അച്ഛാദിൻ, പുള്ളിക്കാരന്‍ സ്റ്റാറാ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലും, പരസ്പരം എന്ന സീരിയലിലൂടെയുമാണ് വിവേക് ഗോപന്‍ ശ്രദ്ധേയനാകുന്നത്.