ബിയര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത മാന്‍ ഓഫ്ദ മാച്ച് പുരസ്‌കാരം നിരസിച്ച് ഈജിപ്തിന്റെ ഗോളി

ഉറുഗ്വയ്‌ക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ഈജിപ്തിന്റെ ഗോളിയെ കളിയിലെ താരമായി തെരഞ്ഞെടുത്തത്

Update: 2018-06-18 10:17 GMT
Advertising

മത്സരത്തില്‍ ഈജിപ്ത് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും എല്‍ഷവാനിയുടെ പ്രകടനം ഏവരെയും അമ്പരപ്പിച്ചിരുന്നു.

ബിയര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരം നിരസിച്ച് ഈജിപ്തിന്റെ ഗോളി മുഹമ്മദ് എല്‍ഷനാവി. ഗ്രൂപ്പ് എയില്‍ ഉറുഗ്വയ്‌ക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ഈജിപ്തിന്റെ ഗോളിയെ കളിയിലെ താരമായി തെരഞ്ഞെടുത്തത്.

മത്സരത്തില്‍ ഈജിപ്ത് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും എല്‍ഷവാനിയുടെ പ്രകടനം ഏവരെയും അമ്പരപ്പിച്ചിരുന്നു. ഷവാനിയുടെ തകര്‍പ്പന്‍ സേവ്കളാണ് ഗോള്‍ ഒന്നിലൊതുങ്ങിയത്. അമേരിക്കയിലെ പ്രശസ്ത ബിയര്‍ കമ്പനിയായ ബുഡ്‌വെയി സറായിരുന്നു കളിയിലെ താരത്തിനുള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.

മതപരമായ കാരണങ്ങളാണ് പുരസ്‌കാരം നിരസിച്ചതെന്ന് എല്‍ഷനാവി വ്യക്തമാക്കി. ട്രോഫി സ്വീകരിച്ചിട്ടില്ലെന്ന് ഈജിപ്ത് ടീം ഡയരക്ടറും വ്യക്തമാക്കി. മദ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു സമ്മാനവും ടീം സ്വീകരിക്കില്ലെന്നാണ് നിലപാട്. ട്രോഫി നിരസിക്കുന്ന ഗോള്‍കീപ്പറുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് സംഭവം വ്യക്തമായത്.

Tags:    

Similar News