കയ്യടി നേടി ഈ സെനഗല്‍ ആരാധകര്‍ 

ഞായറഴ്ച ഏഷ്യന്‍ ശക്തികളായ ജപ്പാനുമായാണ് സെനഗലിന്റെ അടുത്ത മത്സരം.

Update: 2018-06-20 10:09 GMT

പോളണ്ടിനെതിരായ മത്സര ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന സെനഗല്‍ ഫാന്‍സിന്റെ വീഡിയോ വൈറലാകുന്നു. ഗ്രൂപ്പ് എച്ചില്‍ ഇന്നലെയായിരുന്നു സെനഗലിന്റെ മത്സരം. പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഈ ലോകകപ്പില്‍ ജയിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യവുമായി സെനഗല്‍.

മത്സര ശേഷം സെനഗല്‍ തങ്ങളുടെ വിജയം ആഘോഷിക്കു ന്നതിനിടെയാണ് ഒരു കൂട്ടം സെനഗല്‍ ആരാധകര്‍ വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധ നേടിയത്. ഇവര്‍ ഇരുന്ന ഭാഗം വൃത്തിയാക്കുന്നതാണ് വീഡിയോയില്‍. ഇവരുടെ പ്രവൃത്തിക്ക് ട്വിറ്ററില്‍ വന്‍ കയ്യടിയാണ് ലഭിക്കുന്നത്. ഞായറാഴ്ച ഏഷ്യന്‍ ശക്തികളായ ജപ്പാനുമായാണ് സെനഗലിന്റെ അടുത്ത മത്സരം.

Tags:    

Similar News