സുബസിച് ഒറ്റക്കാലില്‍ പൊരുതി നേടിയ ജയം

അധിക സമയം മുഴുവനും ഷൂട്ടൗട്ടിലും പരുക്കും വെച്ചായിരുന്നു സുബസിച്ച് കളിച്ചത്. അധിക സമയത്ത് ഗോള്‍ കിക്കെടുക്കാന്‍ സഹതാരത്തിനെ ആശ്രയിക്കേണ്ടി വന്നെങ്കിലും ക്രൊയേഷ്യന്‍ ഗോളി പതറിയില്ല...

Update: 2018-07-08 02:31 GMT

പരിക്കേറ്റിട്ടും ഒറ്റക്കാലില്‍ പൊരുതിയ ക്രൊയേഷ്യന്‍ ഗോളി സുബസിച്ചിന്റെ ജയം കൂടിയായിരുന്നു റഷ്യക്കെതിരെയുള്ളത്. അധിക സമയം മുഴുവനും ഷൂട്ടൗട്ടിലും പരുക്കും വെച്ചായിരുന്നു സുബസിച്ച് കളിച്ചത്.

മത്സരത്തിന്റെ എണ്‍പത്തിയേഴാം മിനിറ്റിലാണ് ക്രൊയേഷ്യന്‍ ഗോളി സുബസിച്ചിന് പരിക്കേല്‍ക്കുന്നത്. തുടക്ക് പരിക്കേറ്റ സുബസിച്ച് വേദന കൊണ്ട് പുളഞ്ഞു. ക്രൊയേഷ്യന്‍ സംഘത്തിനാകെ ഭീതിയുണ്ടാക്കിയ നിമിഷം. നിശ്ചിത സമയത്ത് അനുവദനീയമായ മൂന്ന് മാറ്റങ്ങളും അവര്‍ വരുത്തിയിരുന്നു.

ഇനി മാറ്റം വരുത്തണമെങ്കില്‍ അധികസമയമാകണം. വേദന കടിച്ചമര്‍ത്തി സുബസിച്ച് കളി തുടര്‍ന്നു. അധിക സമയയവും ഷൂട്ടൗട്ടും പൂര്‍ത്തിയാക്കി. ടീമിനെ വിജയത്തിലെത്തിച്ചു. അധിക സമയത്ത് ഗോള്‍ കിക്കെടുക്കാന്‍ സഹതാരത്തിനെ ആശ്രയിക്കേണ്ടി വന്നെങ്കിലും റഷ്യന്‍ ഗോള്‍ ശ്രമങ്ങള്‍ക്ക് മുമ്പില്‍ ക്രൊയേഷ്യന്‍ ഗോളി പതറിയില്ല. ഷൂട്ടൗട്ടില്‍ റഷ്യയുടെ ആദ്യ കിക്ക് സേവ് ചെയ്യുകയും ചെയ്തതോടെ സൂപ്പര്‍ഹീറോ ആയി മാറി സുബസിച്.

Advertising
Advertising

1990ന് ശേഷം തുടര്‍ച്ചയായി രണ്ട് ഷൂട്ടൗട്ടുകള്‍ വിജയിക്കുന്ന ഗോളിയായും സുബസിച് മാറി. രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് കിക്കുകള്‍ തടഞ്ഞ ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ മറ്റൊരു റെക്കോഡിന് കൂടി ഒപ്പമെത്തി. ലോകകപ്പ് ഷൂട്ടൌട്ടില്‍ നാല് കിക്കുകള്‍ തടയുന്ന മൂന്നാമത്തെ ഗോളിയാണ് സുബസിച്ച്. ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവിന് മുന്നില്‍ തന്നെയുണ്ട് ഡാനിയേല്‍ സുബസിച്.

Full View
Tags:    

Similar News