ഖത്തര്‍ ലോകകപ്പ് തീയതിയായി

(ഫിഫ) ​പ്രസിഡൻറ്​ ഗിയാനി ഇൻഫാൻറിനോയാണ് പ്രഖ്യാപനം നടത്തിയത്.

Update: 2018-07-13 15:05 GMT

2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന്‍റെ  തിയ്യതി പ്രഖ്യാപിച്ചു . 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോയാണ് പ്രഖ്യാപനം നടത്തിയത്.

2022 ഫുട്ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങള്‍ പലതും തയ്യാറായിക്കഴിഞ്ഞു. ചിലത് അവസാന ഘട്ടത്തിലാണ്.

ഹോട്ടലുകളുടെ നിര്‍മാണത്തിനും അടിസ്ഥാന സൌകര്യവികസനത്തിനുമെല്ലാം വലിയ പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ മറികടക്കാന്‍ എല്ലാ സ്റ്റേഡിയങ്ങളിലും ശീഥീകരണ സംവിധാനവും ഒരുക്കുന്നുണ്ട്.

Tags:    

Similar News