റഷ്യന്‍ ലോകകപ്പില്‍ മൂന്നാമത് ആര്? ഇന്നറിയാം

ഗോള്‍ഡന്‍ ബൂട്ടിനായി പോരാടുന്ന ഹാരി കെയ്നിന്റെയും റൊമേലു ലുക്കാക്കുവിന്റേയും പ്രകടനമാകും മത്സരത്തെ ശ്രദ്ധേയമാക്കും

Update: 2018-07-14 02:20 GMT
Advertising

ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ഇന്ന് ഏറ്റുമുട്ടും. ഗോള്‍ഡന്‍ ബൂട്ടിനായി പോരാടുന്ന ഹാരി കെയ്നിന്റെയും റൊമേലു ലുക്കാക്കുവിന്റേയും പ്രകടനമാകും മത്സരത്തെ ശ്രദ്ധേയമാക്കുക. ലോകകപ്പെന്ന സ്വപ്നത്തിന് ഏറ്റവും അടുത്തെത്തി വീണുപോയവര്‍. കൈയ്യകലെ നഷ്ടപ്പെട്ട കിരീടത്തെ ഓര്‍ത്ത് ഏറ്റവും സങ്കടം പേറുന്നവര്‍. തോറ്റവരുടെ ഫൈനലില്‍.

താത്ക്കാലിക ആശ്വാസം തേടി നേര്‍ക്കുനേര്‍ ഇറങ്ങുകയാണ് ബെല്‍ജിയവും ഇംഗ്ലണ്ടും. ഫ്രാന്‍സിന്റെ ഒറ്റ ഗോളില്‍ ഇല്ലാതായതാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍. ക്രൊയേഷ്യന്‍ പോരാട്ട വീര്യത്തിന് മുന്നില്‍ അധികസമയത്ത് കീഴടങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. റഷ്യന്‍ ലോകകപ്പില്‍ മുന്‍പരിചയം ഉള്ളവരാണ് ഇരുവരും.ഒരേ ഗ്രൂപ്പില്‍ നിന്ന് നോക്കൌട്ടിലേക്ക് എത്തിയവര്‍. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയത്തിനായിരുന്നു വിജയം.

ഗോള്‍ഡന്‍ ബൂട്ടിനായി പോരാടുന്ന ഹാരി കെയ്നും റൊമേലു ലുക്കാക്കുവുമാണ് ശ്രദ്ധാകേന്ദ്രങ്ങള്‍. 6 ഗോള്‍ നേടി കെയ്നാണ് മുന്നില്‍. ലുക്കാക്കുവിനുള്ളത് നാലു ഗോള്‍. കെയ്നിനെ മറികടക്കാന്‍ ലുക്കാക്കുവിന് കിട്ടുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ കളി. ലോകകപ്പ് ഫൈനലെന്ന സ്വപ്നം കയ്യകലത്തില്‍ കൈവിട്ടവര്‍ക്ക് ഇനിയൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാകും ഇരുവരും ഇന്ന് കളത്തിലിറങ്ങുക.

Tags:    

Similar News