ദഷാംപ്‌സിനെ ഞെട്ടിച്ച് ഫ്രഞ്ച് താരങ്ങളുടെ അപ്രതീക്ഷിത ആഘോഷം

ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്രഞ്ച് താരങ്ങള്‍ ആഘോഷത്തിന്റെ പരമോന്നതിയിലായിരുന്നു. ആഘോഷം പക്ഷെ മൈതാനത്ത് മാത്രം ഒതുങ്ങിയില്ല...

Update: 2018-07-16 01:46 GMT
ദഷാംപ്സിന്‍റെ വാര്‍ത്താസമ്മേളനവേദിയിലെ ഫ്രഞ്ച് താരങ്ങളുടെ ആഘോഷം

രണ്ടാം ലോക കിരീട നേട്ടത്തില്‍ ഫ്രഞ്ച് ടീമിന്റെ ആഘോഷം പരിശീലകന്‍ ദിദിയര്‍ ദഷാംപ്‌സിന്റെ വാര്‍ത്താ സമ്മേളനവേദി വരെയെത്തി. ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഫ്രാഞ്ച് യുവനിര സൃഷ്ടിച്ച ചരിത്രം ആഘോഷിക്കാന്‍ പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ച് കൂടിയത്.

ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്രഞ്ച് താരങ്ങള്‍ ആഘോഷത്തിന്റെ പരമോന്നതിയിലായിരുന്നു. ആഘോഷം പക്ഷെ മൈതാനത്ത് മാത്രം ഒതുങ്ങി നിന്നില്ല. മത്സര ശേഷം ചാമ്പ്യന്‍ ടീമിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ വാര്‍ത്ത സമ്മേളന വേദി കയ്യേറിയും ഫ്രഞ്ച് താരങ്ങള്‍ ആഘോഷിച്ചു.

Advertising
Advertising

ഷാംപെയ്ന്‍ കൊണ്ട് ദെഷാംപിസിനെ കുളിപ്പിച്ച പോഗ്ബയും, ജിറൂഡും, മറ്റൂഡിയും ഉള്‍പ്പടെയുള്ള താരങ്ങളും വാര്‍ത്ത സമ്മേളന വേദിയിലെ പോഡിയത്തില്‍ കയറി നിന്നും ആഘോഷിച്ചു.

Full View

ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പ്രസിദ്ധമായ ഈഫല്‍ ടവറിന് സമീപം ആയിരക്കണക്കിന് ആരാധകരായിരുന്നു തടിച്ച് കൂടിയത്. ഫ്രാന്‍സിന്റെ ഓരോ ഗോളും ആവേശമാക്കി മാറ്റിയ ആരാധകര്‍, ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ആഹ്ലാദാരവത്താല്‍ പൊട്ടിത്തെറിച്ചു.

Full View
Tags:    

Similar News