ഫലസ്‌തീന്‍ പോരാട്ട നായിക അഹദ്‌ തമീമിക്ക്‌ റയല്‍ മാഡ്രിഡിന്റെ ആദരം

റയല്‍ മാഡ്രിഡിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ട്‌ ഇസ്രയേല്‍ രംഗത്തു വന്നു. സ്പെയിനിലെ ഇസ്രയേല്‍ സ്ഥാനപതിയും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു.

Update: 2018-10-01 03:15 GMT

ഇസ്രയേല്‍ ഭരണകൂടം അന്യായമായി തടവിലിട്ട ഫലസ്‌തീന്‍ ബാലിക അഹദ്‌ തമീമിക്ക്‌ പ്രമുഖ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ റയല്‍ മാഡ്രിഡിന്റെ ആദരം. മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തില്‍ വെച്ചു നടന്ന പ്രത്യേക ചടങ്ങില്‍ മുന്‍ സ്‌ട്രൈക്കര്‍ എമിലിയോ ബുട്ട്രീന്യോ, അഹദിനെയും പിതാവ്‌ ബാസിം തമീമിയെയും ആദരിക്കുകയും ക്ലബിന്റ ഔദ്യോഗിക ജേഴ്‌സി കൈമാറുകയും ചെയ്‌തു.

ക്ലബിന്റേത്‌ ധീരമായ നടപടിയെന്ന്‌ വിശേഷിപ്പിച്ചും പിന്തുണച്ച് കൊണ്ടും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി നിരവധി പേരാണ്‌ എത്തിയത്‌. നടപടിയില്‍ ഇസ്രായേല്‍ പ്രതിഷേധം രേഖപ്പെടുത്തി.

Advertising
Advertising

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്‌ ഇസ്രയേല്‍ അഹദിനെ തടവിലാക്കുന്നത്‌. ഫലസ്‌തീന്റെ ഭാഗമായ വെസ്റ്റ്‌ ബാങ്കിലുള്ള വീടുകള്‍ ഒഴിപ്പിക്കാന്‍ വന്ന സൈനികരെ എതിര്‍ത്തു നിന്നതാണ്‌ 17 കാരിയെ അറസ്റ്റ്‌ ചെയ്യാന്‍ കാരണമായി ഇസ്രയേല്‍ പറഞ്ഞത്‌. എട്ടു മാസത്തെ തടവിന്‌ ശേഷം പുറത്തു വന്ന അഹദ്‌, പിന്നീട്‌ ഫലസ്‌തീന്‍ യുവതയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി മാറുകയായിരുന്നു.

എന്നാല്‍ റയല്‍ മാഡ്രിഡിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ട്‌ ഇസ്രയേല്‍ രംഗത്തു വന്നു. ക്ലബിന്റെ നടപടി വെറുപ്പ്‌ പടര്‍ത്തുന്നതാണെന്ന്‌ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇമ്മാനുവല്‍ നാഹ്‌സന്‌ ട്വിറ്ററില്‍ കുറിച്ചു. സ്പെയിനിലെ ഇസ്രയേല്‍ സ്ഥാനപതിയും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു.

Tags:    

Similar News