ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി 

ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് പുണെയുടെ ഗോള്‍ നേടിയത്.

Update: 2018-12-07 16:17 GMT

മുന്‍ തോല്‍വികള്‍ മറന്ന് ഗാലറി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. പുണെ സിറ്റി എഫ്.സി ഏകഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോര്‍പ്പിച്ചത്. ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് പുണെയുടെ ഗോള്‍ നേടിയത്.

ഇരുപതാം മിനുറ്റിലാണ് മത്സരത്തിലെ നിര്‍ണ്ണായക ഗോള്‍ പിറന്നത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതിനിടെ പുണെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍നിന്നായിരുന്നു ഗോളിന്റെ പിറവി. മധ്യനിരയില്‍ നിന്നും ഇയാന്‍ ഹ്യൂം ഇടതുവിങ്ങിലേക്ക് മലയാളി താരം ആഷിഖ് കുരുണിയന് നല്‍കി. സമയം വൈകിപ്പിക്കാതെ ആഷിഖ് നല്‍കിയ ക്രോസ് ധീരജ് സിംങിനേയും മറികടന്ന് മാര്‍സലീഞ്ഞോ ഗോളാക്കി മാറ്റി.

Advertising
Advertising

ഈ വര്‍ഷത്തെ അവസാന ഹോം മത്സരത്തിലെങ്കിലും ജയം നേടുമെന്ന ആരാധകരുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയത്. 11 മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുമായി ഏഴാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ നിന്നും രണ്ടാം ജയത്തോടെ എഫ്.സി പുണെ സിറ്റി എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്തേക്കെത്തി.

Tags:    

Similar News