ഗോകുലം എഫ്.സിക്കെതിരെ ആരോപണവുമായി റിയല്‍ കാശ്മീര്‍; താരങ്ങളെ കയ്യേറ്റം ചെയ്തതായി പരാതി
തങ്ങളുടെ ഔദ്യോഗികമായ ട്വിറ്റർ വഴിയാണ് റിയൽ കാശ്മീർ ആരോപണം ഉന്നയിച്ചിരിക്കുന്നത്
ഐ ലീഗിൽ നാളെ കേരളത്തിനെതിരെ കളത്തിലിറങ്ങാനിരിക്കേ, കേരള
ഗോകുലം എഫ്.സിക്കെതിരെ ആരോപണവുമായി റിയൽ കാശ്മീർ താരങ്ങൾ. ഗോകുലം താരങ്ങൾ തങ്ങളെ കയ്യേറ്റം ചെയ്തതായും, പരിശീലനത്തിന് അനുവദിക്കുന്നില്ലെന്നുമാണ് താരങ്ങൾ പരാതി പെട്ടിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗികമായ ട്വിറ്റർ വഴിയാണ് റിയൽ കാശ്മീർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സമാന പരാതി ഉന്നയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.
ഗോകുലത്തെ ഹോംഗ്രൗണ്ടിൽ നേരിടാനിരിക്കേയാണ് ആതിഥേയരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതായി ടീം പരാതി പറഞ്ഞിട്ടുള്ളത്. തങ്ങൾക്ക് പരിശീലനത്തിന് വേണ്ട ഒന്നും ഇവിടെ ലഭിക്കുന്നില്ലെന്ന് പറഞ്ഞ കാശ്മീർ താരങ്ങൾ, കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയ ടീം അംഗങ്ങളെ പുറത്താക്കിയെന്ന് ആക്ഷേപിച്ചു. ഐ ലീഗ് ഒഫിഷ്യലുകളോട് പ്രശ്നം അവതരിപ്പിച്ചെങ്കിലും, കാര്യമായ നടപടി ഉണ്ടായില്ലെന്നും പറഞ്ഞു. അതിനിടെ, താരങ്ങളുടെ സുരക്ഷയെ പറ്റി മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശങ്ക രേഖപ്പെടുത്തി. പ്രശനത്തിൽ പ്രാദേശിക ഘടകങ്ങൾ ഉടൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.