മൗറീഞ്ഞോയെ മാഞ്ചസ്റ്റർ പുറത്താക്കി
ഫെര്‍ഗൂസന്റെ കാലത്ത് അവസാന ഘട്ടം വരെ ആക്രമിച്ച് മുന്നേറുന്ന മാഞ്ചസ്റ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിരോധത്തിന്റെ മടുപ്പിക്കുന്ന കളിയാണ് മാഞ്ചസ്റ്റര്‍ പുറത്തെടുക്കുന്നത്
ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് യുണൈറ്റഡ് മൗറിഞ്ഞോയെ പുറത്താക്കി. ഒരുപാട് ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങളെയെല്ലാം ശരിവെക്കുന്നതായിരുന്നു യുണൈറ്റഡിന്റെ നീക്കം. നിലവിൽ യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്താണെങ്കിലും 17 മത്സരങ്ങള്‍ക്കുള്ളില്‍ അഞ്ച് തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിൽ നിന്നും 19 പോയന്റ് പിന്നിലാണ്. നാലാംസ്ഥാനത്തുള്ള ചെൽസിയിൽ നിന്നും 11 പോയന്റിനും പിന്നിൽ.
മൗറീഞ്ഞോയുടെ രണ്ടര വർഷത്തെ ഓൾഡ് ട്രാഫോർഡിലെ ഫുട്ബോൾ ജീവിതമാണ് അവസാനിക്കുന്നത്. യുണൈറ്റഡിന്റെ ഒഫീഷൽ ട്വിറ്ററിലൂടെയാണ് മൊറീഞ്ഞോയുടെ വിടവാങ്ങൾ പുറത്ത് വിട്ടത്.
‘മൗറീഞ്ഞോ ക്ലമ്പ് വിട്ടിരിക്കുന്നു. മാഞ്ചസ്റ്ററിലെ അദ്ദേ
ഹത്തിന്റെ സേവനത്തിൻ നന്ദി. ഭാവിയിൽ നല്ല വിജങ്ങളുണ്ടാവട്ടെ’ എന്നായിരുന്നു ട്വീറ്റ്.
ലിവർപൂളുമായുള്ള തോൽവിക്കു ശേഷം ആരാധകർ ക്ലമ്പിനെതിരെയും തിരിഞ്ഞിരുന്നു. പുതിയ കോച്ചിനെ ഈ സീസണിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അധിക്യതർ അറിയിച്ചു.
റയല്‍ മാഡ്രിഡിനെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് തുടര്‍ച്ചയായി നയിച്ച ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
മുന്‍ മാഞ്ചസ്റ്റര്‍ താരങ്ങളെല്ലാം പരിശീലകന്‍ ഹോസെ മൗറീഞ്ഞോയുടെ പ്രതിരോധ തന്ത്രത്തെയാണ് കുറ്റപ്പെടുത്ത്. സര്‍ അലക്സ് ഫെര്‍ഗൂസന്റെ കാലത്ത് അവസാന ഘട്ടം വരെ ആക്രമിച്ച് മുന്നേറുന്ന മാഞ്ചസ്റ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിരോധത്തിന്റെ മടുപ്പിക്കുന്ന കളിയാണ് മാഞ്ചസ്റ്റര്‍ പുറത്തെടുക്കുന്നത്. പതിനേഴ് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ജയവും അഞ്ച് വീതം തോല്‍വിയും സമനിലയുമായി 26 പോയിന്റുകളാണ് മാഞ്ചസ്റ്ററിന്റെ സമ്പാദ്യം.
മൂന്ന് കാരണങ്ങളാണ് ഫുട്ബോള്‍ വിദഗ്ധര്‍ ടീമിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഭാവനയില്ലാത്ത ആസൂത്രണങ്ങള്‍
നടപ്പ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍, ആഴ്സണല്‍ ടീമുകള്‍ പുറത്തെടുക്കുന്ന വൈവിധ്യം നിറഞ്ഞ ഫുട്ബോളിന്റെ സ്ഥാനത്ത് അമിത പ്രതിരോധത്തിലൂന്നിയ അങ്ങേയറ്റം മടുപ്പിക്കുന്ന ശൈലിയാണ് അവര്‍ക്കിപ്പോള്‍. ഇവര്‍ക്കിടയില്‍ മടുപ്പിക്കുന്ന പ്രതിരോധവുമായി മാഞ്ചസ്റ്റര്‍ നില്‍ക്കുന്നത്. പാര്‍ക്കിങ് ദ ബസ് എന്ന് ടീമിനെ ആരാധകര്‍ പരിഹസിക്കുകയാണ്.
പോള്‍ പോഗ്ബ, റൊമേലു ലുകാകു, അലക്സിസ് സാഞ്ചസ് തുടങ്ങി സൂപ്പര്‍ താരങ്ങളൊക്കെയുണ്ടായിട്ടും മാഞ്ചസ്റ്ററിന് ഗോളടിക്കാനാകുന്നില്ല. കളിക്കാനിറങ്ങുമ്പോള്‍ തന്നെ പരാജയപ്പെട്ടവരുടെ ശരീര ഭാഷയിലാണ് ഇവരെല്ലാം പന്ത് തട്ടുന്നതെന്ന് ഫുട്ബോള്‍ പണ്ഡിതര്‍ വിമര്‍ശിക്കുന്നു.
ഒത്തിണക്കത്തിന്റെ അഭാവം
പോര്‍ട്ടോയെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചാണ് മൗറീഞ്ഞോ ശ്രദ്ധേയനായത്. പിന്നീട് ചെല്‍സി, റയല്‍ മാഡ്രിഡ് ക്ലബുകളുടേയും കോച്ചായി ഇരുന്നിട്ടുള്ള മൗറീഞ്ഞോയുടെ താരങ്ങളുമായുള്ള ഉടക്ക് പ്രസിദ്ധമാണ്. ഇകര്‍ കാസിയസ്, സെര്‍ജിയോ റാമോസ്, പെപെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈദന്‍ ഹസാദ് തുടങ്ങിയവരെല്ലാം മൗറീഞ്ഞോയുടെ കീഴില്‍ കളിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
സമാന അന്തരീക്ഷമാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും. മാഞ്ചസ്റ്ററിന്റെ ഏറ്റവും വില പിടിച്ച താരമായ പോള്‍ പോഗ്ബയാണ് ഈ പട്ടികയിലെ ഇപ്പോഴത്തെ താരം. പോഗ്ബയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് പരസ്യമായി തന്നെ മൗറീഞ്ഞോ പ്രതികരിച്ചതും കൂട്ടിവായിക്കാം. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്റ്റന്റെ ആംബാന്‍ഡ് ധരിക്കുന്ന പോഗ്ബ ഇനി അത് ധരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മൗറീഞ്ഞോ. കോച്ചുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇടയ്ക്കിടെ ബാഴ്സലോണയിലേക്ക് പോകുന്ന കാര്യം പറയാന്‍ പോഗ്ബയെ പ്രേരിപ്പിക്കുന്നതെന്ന വിലയിരുത്തലുകളുമുണ്ട്. ലൂക് ഷോ, ആന്റണി മാര്‍ഷല്‍ തുടങ്ങി നിരവധി താരങ്ങള്‍ മൗറീഞ്ഞോയുടെ തന്ത്രങ്ങള്‍ ശരിയല്ലെന്ന നിലപാടുള്ളവരാണ്. അതേസമയം താരങ്ങളുടെ സമീപനത്തിലെ പോരായ്മകളാണ് ടീമിന്റെ മോശം പ്രകടനത്തിന് പിന്നിലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മൗറീഞ്ഞോ.
ദുരന്തമായി ഹോം ഗ്രൗണ്ട്
സര്‍ അലക്സ് ഫെര്‍ഗൂസന്റെ കാലത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശക്തമായ തട്ടകമായിരുന്നു ഓള്‍ഡ്ട്രാഫോര്‍ഡ്. ഏത് വമ്പന്മാര്‍ക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എക്കാലത്തും വലിയ വെല്ലുവിളികളാണ് സമ്മാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി രണ്ടാം ഡിവിഷനിലെ വരെ ടീമുകള്‍ വന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തുന്നത് കണ്ട് മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ് ആരാധകര്‍. ലീഗ് കപ്പില്‍ മുന്‍ ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലംപാര്‍ഡ് പരിശീലിപ്പിച്ച ഡെര്‍ബി കൗണ്ടി മാഞ്ചസ്റ്ററിനെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ കീഴടക്കിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അതിന് മുന്‍പ് ഈ സീസണില്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ വോള്‍വര്‍ഹാംപ്റ്റണ്‍ ചുവന്ന ചെകുത്താന്‍മാരെ സമനിലയിലും തളച്ചു.