ലിക്വിഡ് ഓക്‌സിജനുമായി ബഹ്‌റൈനിൽനിന്നുള്ള രണ്ട് കപ്പലുകൾ നാളെ ഇന്ത്യയിലെത്തും

ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ കപ്പലുകളില്‍ എത്തുന്നത് 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജന്‍

Update: 2021-05-01 03:22 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയ്ക്ക് സഹായവുമായി ഒരു ഗൾഫ് രാജ്യം കൂടി. ബഹ്‌റൈനാണ് പുതുതായി സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബഹ്‌റൈനിൽനിന്നുള്ള 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകൾ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകളാണ് ഇതിനായി ഇന്ത്യയിൽനിന്ന് മനാമ തുറമുഖത്ത് എത്തിയത്. ഓക്‌സിജൻ കൂടാതെ വൈദ്യസഹായവും ഇന്ത്യക്ക് നൽകുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ സൗദിയിൽനിന്ന് ആദ്യഘട്ട സഹായം ഇന്ത്യയിലെത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ രാജ്യങ്ങളും വിദേശകാര്യ മ്ന്ത്രി എസ്. ജയശങ്കറെ വിളിച്ച് ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News