സ്പെഷ്യല്‍ ഒളിമ്പിക്സിന് വേദിയാകാന്‍ അവസരം ലഭിച്ചതില്‍ അബൂദബിയില്‍ ആഹ്ളാദം

Update: 2017-02-14 04:48 GMT
Editor : Ubaid
സ്പെഷ്യല്‍ ഒളിമ്പിക്സിന് വേദിയാകാന്‍ അവസരം ലഭിച്ചതില്‍ അബൂദബിയില്‍ ആഹ്ളാദം

ചരിത്രത്തിലാദ്യമായാണ് പശ്ചിമേഷ്യ പ്രത്യേക ഒളിമ്പിക്സിന് വേദിയാവുന്നത്. യു.എ.ഇ സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയാണ് ബോര്‍ഡ് അനുകൂല തീരുമാനം കൈക്കൊണ്ടത്

Full View

2019ലെ സ്പെഷ്യല്‍ ഒളിമ്പിക്സിന് വേദിയാകാന്‍ അവസരം ലഭിച്ചതില്‍ അബൂദബിയില്‍ ആഹ്ളാദം. കഴിഞ്ഞ ദിവസം വാഷിങ്ടനില്‍ നടന്ന അന്താരാഷ്ട്ര ഡയറക്ടര്‍ബോര്‍ഡ് യോഗത്തിന്റെ തീരുമാനം ഏറെ ആഹ്ളാദകരമാണെന്ന് അബൂദബി അധികൃതരും വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് പശ്ചിമേഷ്യ പ്രത്യേക ഒളിമ്പിക്സിന് വേദിയാവുന്നത്. യു.എ.ഇ സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയാണ് ബോര്‍ഡ് അനുകൂല തീരുമാനം കൈക്കൊണ്ടത്. ഭിന്നശേഷിയുള്ള മനുഷ്യരെ മുഖ്യധാരയില്‍ ഉള്‍ക്കൊള്ളാന്‍ രാജ്യം പുലര്‍ത്തിവരുന്ന നടപടികളെ പ്രകീര്‍ത്തിക്കാനും സമിതി മറന്നില്ല. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മാനവിക കായിക മേള എന്നറിയപ്പെടുന്ന സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ ആതിഥേയരാവാന്‍ യു.എ.ഇയെ തെരഞ്ഞെടുത്ത വിവരം ബോര്‍ഡ് പ്രഖ്യാപിച്ചത്. തിളക്കമാര്‍ന്ന ഈ നേട്ടം രാജ്യത്തിന്റെ മാനവിക മൂല്യങ്ങളോടും യുവതയോടും യു.എ.ഇയുടെ ശേഷികളെക്കുറിച്ചും ലോകം പുലര്‍ത്തുന്ന ആത്മവിശ്വാസം വ്യക്തമാക്കുന്നതാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.

Advertising
Advertising

സ്പെഷ്യല്‍ ഒളിമ്പിക്സ് പ്രസ്ഥാനത്തിനും പശ്ചിമേഷ്യക്കും വിപ്ളവകരമായ ഒരു തുടക്കമാവും അബുദാബിയിലെ വേദിയെന്ന് കമ്മിറ്റി ചെയര്‍മാന്‍ തിമോത്തി ഷ്രിവെര്‍ പറഞ്ഞു. എല്ലാ ഭിന്നതകളെയും മായ്ച്ചുകളഞ്ഞ് മനുഷ്യരുടെ കഴിവുകളെ പ്രദര്‍ശിപ്പിക്കാനുതകുന്ന മേളക്ക് വേദിയാക്കാന്‍ അബൂദബിയെക്കാള്‍ നല്ലൊരു വേദി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തേു. ഒളിമ്പിക്സിന്റെ തീയതിയും സ്റ്റേഡിയങ്ങളും സംബന്ധിച്ച പ്രഖ്യാപനം പിന്നീടുണ്ടാവും. അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ മുന്നേറ്റം നടത്താനും സ്പെഷ്യല്‍ ഓളിമ്പിക്സിന് വേദിയാകുന്നതിലൂടെ അബൂദബിക്ക് സാധിക്കും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News