ഒരു ടൺ കേടായ ഭക്ഷ്യവസ്തുക്കൾ; ജിദ്ദയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 4 ഭക്ഷ്യസംഭരണകേന്ദ്രങ്ങൾ അടച്ചുപൂട്ടി

ഈത്തപ്പഴം, പച്ചക്കറികൾ എന്നിവ സംഭരിച്ചിരുന്ന ഒരു കേന്ദ്രത്തിൽ നിന്നും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

Update: 2026-02-03 09:24 GMT

ജിദ്ദ: ഭക്ഷ്യസുരക്ഷയും പൊതുജനാരോ​ഗ്യവും ഉറപ്പാക്കുന്നതിനായി നടന്ന ക്യാമ്പയിന്റെ ഭാ​ഗമായി ഒരു ടൺ വരുന്ന കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ച് ജിദ്ദ ​​ഗവർണറേറ്റ് മുൻസിപ്പാലിറ്റി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 4 ഭക്ഷ്യസംഭരണശാലകൾ അടച്ചുപൂട്ടുകയും ചെയ്തു. ആരോ​ഗ്യകരമല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംഭരണകേന്ദ്രങ്ങളിൽ നിന്നും കണ്ടെത്തിയ വസ്തുക്കളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഈത്തപ്പഴം, പച്ചക്കറികൾ തുടങ്ങിയവ സംഭരിക്കുകയും പാക്ക് ചെയ്യുകയും ചെയ്തിരുന്ന ഒരു കേന്ദ്രത്തിൽ നിന്നും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പാൽ ഫാക്ടറിയായി പ്രവർത്തിച്ചിരുന്ന മറ്റൊരു കേന്ദ്രത്തിൽ നിന്നും 40 കിലോയുടെ പാൽപൊടി ഉൾപ്പെടുന്ന പാക്കുകൾ പിടിച്ചെടുത്തു. കേന്ദ്രം അടച്ചുപൂട്ടി നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ ലൈസൻസോ മറ്റു നടപടിക്രമങ്ങളോ പാലിക്കാതെയാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor