ഖത്തറില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഹെല്‍പ് ഡസ്കുകള്‍

Update: 2017-02-21 13:45 GMT
ഖത്തറില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഹെല്‍പ് ഡസ്കുകള്‍
Advertising

വന്‍തുക പിഴയും ജയില്‍വാസവുമില്ലാതെ നാട്ടിലെത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രവാസി സംഘടനകള്‍ അറിയിച്ചു

Full View

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്കായി ഖത്തര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ താത്പര്യമുള്ളവര്‍ക്കായി പ്രവാസി സംഘടനകള്‍ ഹെല്‍പ് ‌ഡസ്കുകള്‍ ആരംഭിക്കുന്നു. വന്‍തുക പിഴയും ജയില്‍വാസവുമില്ലാതെ നാട്ടിലെത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രവാസി സംഘടനകള്‍ അറിയിച്ചു. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യത്ത് പരിശോധനകള്‍ ശക്തമായേക്കും .

2009 ലെ താമസ കുടിയേറ്റ നിയമ മനുസരിച്ച് വിസാകാലാവധി കഴിഞ്ഞ് മൂന്ന് മാസം മാത്രമേ വിദേശികള്‍ക്ക് ഖത്തറില്‍ തങ്ങാനാവൂ .ഇതിനുശേഷം പിടിക്കപ്പെട്ടാല്‍ 50000 റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ തടവുമാണ് ശിക്ഷ. പൊതുമാപ്പിലൂടെ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത് . ഇതിനായി കെ എം സി സി , കള്‍ച്ചറല്‍ഫോറം തുടങ്ങിയ സംഘടനകള്‍ ഹെല്‍പ്പ് ഡെസ്‌കൂകള്‍ ആരംഭിക്കുന്നുണ്ട്.

വള്ളി ശനി ദിവസങ്ങളൊഴികെ ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കുമിടയില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെര്‍ച്ച് ആന്‍റ് ഫോളോഅപ്പ് വിഭാഗത്തില്‍ ഹാജരാകുന്നവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കും. 2004 ലാണ് ഖത്തറില്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത് പതിനായിരത്തോളം വിദേശികള്‍ അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുകളിലേക്ക് തിരിച്ചിരുന്നു.

Tags:    

Similar News