മക്ക ക്രയിന്‍ ദുരന്തം; 13 പേര്‍ വിചാരണ നേരിടുന്നതായി റിപ്പോര്‍ട്ട്

Update: 2017-05-12 01:58 GMT
Editor : Jaisy
മക്ക ക്രയിന്‍ ദുരന്തം; 13 പേര്‍ വിചാരണ നേരിടുന്നതായി റിപ്പോര്‍ട്ട്

290 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമൊടുവിലാണ് കുറ്റാരോപിതര്‍ കോടതിയില്‍ വിചാരണക്കത്തെിയത്

കഴിഞ്ഞ വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറാമിലുണ്ടായ ക്രയിന്‍ ദുരന്തത്തില്‍ കുറ്റാരോപിതരായ ആറ് സ്വദേശികളും ഏഴ് വിദേശികളുമടക്കം 13 പേര്‍ മക്ക കോടതിയില്‍ വിചാരണ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 290 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമൊടുവിലാണ് കുറ്റാരോപിതര്‍ കോടതിയില്‍ വിചാരണക്കത്തെിയത്.

ബുധനാഴ്ച ചേര്‍ന്ന പ്രഥമ സിറ്റിങില്‍ കുറ്റ പത്രം ജഡ്ജി വായിച്ചു കേള്‍പ്പിക്കുകയും കുറ്റാരോപിതരുടെ വാദം കേള്‍ക്കാനുള്ള തിയതി നിശ്ചയിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലായി തുടര്‍വിചാരണകള്‍ നടക്കും. സ്വദേശികളായ രണ്ട് എഞ്ചിനീയര്‍മാരും മക്കയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന രണ്ട് പേരും വിചാരണ നേരിടുന്നുണ്ട്. കൂടാതെ പദ്ധതി നടപ്പാക്കുന്ന കമ്പനിയുടെ രണ്ട് മേധാവികളും കുറ്റാരോപിതരാണ്. രണ്ട് പാകിസ്താന്‍ പൗരന്‍മാരും ജോര്‍ദ്ദാന്‍, ഫിലിപ്പൈന്‍, കാനഡ, ഫലസ്തീന്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ പൗരന്‍മാര്‍ വീതവും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഹജ്ജ് വേളയിലായിരുന്നു സംഭവം നടന്നത്. ദാരുണമായ സംഭവത്തില്‍ നൂറ്റി ഏഴ് മരിക്കുകയു മുന്നോറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട ക്രൈനിന്റെ റിക്കാര്‍ഡ് ബോക്സ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. അപകടത്തിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട വളരെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പരിശോധനയില്‍ ലഭിച്ചു.

Advertising
Advertising

അപകടസമയത്തെ കാറ്റിന്റെ വേഗതയും ക്രയിനിന് താങ്ങാന്‍ കഴിയുന്ന വേഗതയും ഹറമില്‍ ക്രൈന്‍ പതിക്കുന്നതിന്റെ തൊട്ടു മുമ്പുള്ള നിമിഷങ്ങളിലെ ക്രയിനിന്റെ നിയന്ത്രണവും ക്രൈന്‍ വീഴുന്ന അവസരത്തിലെ ഓപ്പറേഷന്‍ രീതിയുമെല്ലാമായി ബന്ധപ്പെട്ട വിവരങ്ങളാണ് റെക്കാര്‍ഡ് ബോക്സ് പരിശോധനയിലൂടെ ശേഖരിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിശ്ചയിച്ച ടെക്നിക്കല്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും ചാര്‍ജ് ഷീറ്റ് തയാറാക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ക്രയിന്‍ നിര്‍മ്മാണ കമ്പനി ഓപ്പറേഷന്‍ വിഭാഗം എന്നിവയുമായി അന്വേഷണം പൂര്‍ത്തിയാക്കി. ബിന്‍ലാദില്‍ ഗ്രൂപ്പിലെ തൊഴിലാളികളും ടെക്നീഷ്യന്‍മാരും വിദഗ്ദരും മറ്റുമായ 170 ആളുകളെയും കുറ്റ പത്രം തയാറാക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News