ദുബൈയിൽ പാർക്കിങ് നിരക്ക് വർധിച്ചേക്കും; RTA അനുമതിക്കായി അപേക്ഷ നൽകി 'പാർക്കിൻ'

പുതുതായി 5,500 മുതൽ 7,500 വരെ പാർക്കിങ് ഇടങ്ങൾ കൂടി വികസിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്

Update: 2026-02-26 11:57 GMT

ദുബൈ: ദുബൈയിൽ പൊതു പാർക്കിങ് നിരക്കുകളിൽ മാറ്റം വരുത്താൻ അനുമതി തേടി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് അപേക്ഷ നൽകി പാർക്കിങ് സേവന ദാതാക്കളായ 'പാർക്കിൻ'. ഈ മാസം ആദ്യമാണ് കമ്പനി ഔദ്യോഗികമായി അപേക്ഷ നൽകിയത്. നിലവിലെ സീസണൽ കാർഡുകളുടെ ഘടനയിലും നിരക്കുകളിലും മാറ്റം വരുത്താൻ നിർദേശമുണ്ട്. വില വ്യത്യാസങ്ങൾ കുറക്കാനും നിരക്കുകൾ ഏകീകരിക്കാനുമാണ് ഈ നീക്കം.

അതേസമയം 2026 ൽ ദുബായിലുടനീളം പുതുതായി 5,500 മുതൽ 7,500 വരെ പാർക്കിങ് ഇടങ്ങൾ കൂടി വികസിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2025 ന്റെ മൂന്നാം പാദത്തിൽ ശരാശരി പാർക്കിങ് നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 51 ശതമാനം വർധിച്ചിരുന്നു.  

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News