യുഎഇയിൽ സ്വകാര്യ - പൊതുമേഖലജീവനക്കാരുടെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

​ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മാർച്ച് 19 - 22 വരെയും സ്വകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 19 - 21 വരെയുമാണ് അവധി

Update: 2026-02-23 09:36 GMT

ദുബൈ: യുഎഇയിലെ  സ്വകാര്യ - പൊതുമേഖലയിലെ ജീവനക്കാർക്കുമുള്ള ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ്. ​ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി. മാർച്ച് 23 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തിദിനം പുനരാരംഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് നിലവിൽ മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ മാസം 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News