റമദാൻ ലമ്മ‌; ഷാർജ മ്യൂസിയത്തിൽ പ്രവേശനം സൗജന്യം

ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് 1​ വ​രെയാണ് സൗ​ജ​ന്യം

Update: 2026-02-25 12:51 GMT
Editor : razinabdulazeez | By : Web Desk

ഷാർജ: ‘റ​മ​ദാ​ൻ ല​മ്മ’ സം​രം​ഭ​ത്തി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ന്‍റെ ഭാ​ഗ​മായി​ ഷാ​ർ​ജ മ്യൂ​സി​യ​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് ഷാ​ർ​ജ മ്യൂ​സി​യം​സ്​ അ​തോ​റി​റ്റി (എ​സ്.​എം.​എ). സം​രം​ഭ​ത്തി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ന്‍റെ ഭാ​ഗമായി ‘ഗാ​ർ​ഡ​ൻ​സ്​ ആ​ൻ​ഡ്​ ടെ​യി​ൽ​സ്​’ എ​ന്ന പ്ര​മേ​യ​ത്തി​ന്​ കീ​ഴി​ലാ​ണ്​

പ​രി​പാടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് 1​ വ​രെ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ൽ വി​പു​ല​മാ​യ സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വ​ർ​ക്​​ഷോ​പ്പു​ക​ൾ, സാം​സ്കാ​രി​ക പരിപാടികൾ, സ്​​റ്റേ​ജ്​ പ്ര​ക​ട​ന​ങ്ങ​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഫു​ഡ്​ കോ​ർ​ണ​ർ തു​ട​ങ്ങി​യ​വ​​യെ​ല്ലാം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Advertising
Advertising

‘ക​ൾ​ച്ച​റ​ൽ ലാ​ൻ​ഡ്​​സ്​​കേ​പ്പ്​​സ്​ ഓ​ഫ്​ അ​ൽ അ​ന്ദാലൂ​സ്​’ എ​ന്ന പേ​രി​ൽ മ്യൂ​സി​യ​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള എ​ക്സി​ബിഷ​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​വും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭ്യ​മാ​കും. റ​മ​ദാ​നി​ൽ ര​ണ്ട്​ ഷി​ഫ്​​റ്റു​ക​ളി​ലാ​യാ​ണ്​ മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. വ്യാഴം മുതൽ ശനി വരെ എ​ല്ലാ ദി​വ​സ​വും രാ​​വി​ലെ ഒ​മ്പ​തു മു​ത​ൽ ര​ണ്ട്​ വ​രെ​യും രാത്രി ഒ​മ്പ​തു മു​ത​ൽ 11 വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന സ​മ​യം. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ മ്യൂ​സി​യം അ​വ​ധി​യാ​യി​രി​ക്കും. റ​മ​ദാ​നി​ന്‍റെ അ​വ​സാ​ന പ​ത്തി​ൽ എ​ല്ലാ മ്യൂ​സി​യ​ങ്ങ​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​ട​ച്ചി​ടും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News