ദുബൈ ആരോഗ്യ ഇന്‍ഷുറന്‍സ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ

Update: 2017-05-14 22:29 GMT
Editor : admin
ദുബൈ ആരോഗ്യ ഇന്‍ഷുറന്‍സ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ

ഒരാളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ദുരുപയോഗം ചെയ്ത രണ്ട് സ്ത്രീകള്‍ക്ക് ദുബൈ കോടതി കഴിഞ്ഞയാഴ്ച രണ്ട് മാസം തടവും 2000 ദിര്‍ഹം പിഴയും വിധിച്ചു...

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കാര്‍ഡ് ദുരുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നിരീക്ഷണവും നടപടിയും ശക്തമാക്കാനുള്ള തീരുമാനം.

ഒരാളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ദുരുപയോഗം ചെയ്ത രണ്ട് സ്ത്രീകള്‍ക്ക് ദുബൈ കോടതി കഴിഞ്ഞയാഴ്ച രണ്ട് മാസം തടവും 2000 ദിര്‍ഹം പിഴയും വിധിച്ചു. ദുബൈ ലത്തീഫ ആശുപത്രിയില്‍ ചികിത്സക്കായത്തെിയ സ്ത്രീ ബന്ധുവായ മറ്റൊരു വനിതയുടെ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണിത്.

Advertising
Advertising

56 തരം നിയമലംഘനങ്ങള്‍ക്ക് 500 മുതല്‍ 3.5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. ജൂണ്‍ 30ഓടെ ദുബൈയിലെ താമസക്കാര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവുകയാണ്. ജൂലൈ ഒന്ന് മുതല്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനികള്‍ക്ക് വൈകുന്ന ഓരോ ദിവസത്തിനും 500 ദിര്‍ഹം വീതം പിഴ ചുമത്തും.

കുടുംബാംഗങ്ങളെ ഇന്‍ഷുറന്‍സ് പരിധിയില്‍ പെടുത്താത്ത സ്‌പോണ്‍സര്‍മാര്‍ക്കും ഇതേ പിഴയുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ജീവനക്കാരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാത്ത തൊഴിലുടമകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും 1000 ദിര്‍ഹമാണ് പിഴ. നിയമം അനുശാസിക്കുന്ന വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തുമെന്നും ദുബൈ ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News