യുഎഇയില്‍ പുതിയ കമ്പനി നിയമം നടപ്പാക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം

Update: 2017-05-14 18:38 GMT
Editor : admin
യുഎഇയില്‍ പുതിയ കമ്പനി നിയമം നടപ്പാക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം

പുതിയ നിയമം അനുസരിച്ച് കമ്പനികള്‍ നടപ്പാക്കേണ്ട മാറ്റങ്ങള്‍ പലതും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക മന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചത്.

Full View

യുഎഇയിലെ വാണിജ്യസ്ഥാപനങ്ങള്‍ക്ക് പുതിയ കമ്പനി നിയമം നടപ്പാക്കാനുള്ള സമയം ഒരു വര്‍ഷം കൂടി നീട്ടി. പുതിയ നിയമം അനുസരിച്ച് കമ്പനികള്‍ നടപ്പാക്കേണ്ട മാറ്റങ്ങള്‍ പലതും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക മന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചത്.

യുഎഇയിലെ 2,20,000 വാണിജ്യ സ്ഥാപനങ്ങളാണ് പുതിയ കോമേഴ്സ്യല്‍ കമ്പനി നിയമത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടത്. എന്നാല്‍, കമ്പനികള്‍ ഭൂരിപക്ഷത്തിനും ഈ മാറ്റങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ ലഭ്യമാകാത്തതാണ് പ്രധാന തടസമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരു വര്‍ഷം കൂടി സമയം അനുവദിക്കാന്‍ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചത്. മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് കമ്പനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി, സാമ്പത്തിക വികസന വകുപ്പ് എന്നിവ മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.

Advertising
Advertising

പുതിയ നിയമം നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. മാറ്റങ്ങള്‍ നടപ്പാക്കാന്‍ വൈകുന്ന കമ്പനികള്‍ക്ക് 2000 ദിര്‍ഹം പിഴയും പ്രഖ്യാപിച്ചിരുന്നു. കമ്പനി ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുന്നതിന് കുറഞ്ഞത് 55 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന് നിബന്ധന 30 ശതമാനമായി കുറച്ചതടക്കം വലിയ മാറ്റങ്ങളാണ് പുതിയ നിയമം മുന്നോട്ടുവക്കുന്നത്. 2,19,735 എല്‍എല്‍സി കമ്പനികളും 162 പൊതുമേഖലാ ഓഹരിപങ്കാളിത്തമുള്ള കമ്പനികളും 30 പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനികളുമാണ് യുഎഇയിലെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News