കുവൈത്തിലെ പെട്രോൾ നിരക്ക്; പരിഷ്കരണം നിര്‍ണായക യോഗം ഇന്ന്

Update: 2017-06-10 15:03 GMT
Editor : Jaisy
കുവൈത്തിലെ പെട്രോൾ നിരക്ക്; പരിഷ്കരണം നിര്‍ണായക യോഗം ഇന്ന്
Advertising

പാര്‍ലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിമിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എംപിമാരും സർക്കാർ പ്രതിനിധികളും പങ്കെടുക്കും

Full View

കുവൈത്തിൽ പെട്രോൾ നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട നിർണായക യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിമിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എംപിമാരും സർക്കാർ പ്രതിനിധികളും പങ്കെടുക്കും . പെട്രോൾ നിരക്ക് വർധനക്കെതിരെ പാർലിമെന്റ് അംഗങ്ങളിൽ നിന്നും പൊതുജനങ്ങളില്‍നിന്നും എതിർപ്പ് ശക്തമായ സാഹചര്യത്തിൽ സ്വദേശികൾക്കായി സർക്കാർ പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത് .

നടപടിക്രമങ്ങള്‍ പാലിക്കാതെയും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെയുമാണ് ഇന്ധനവില വര്‍ധിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി അതിവേഗ അഡ്മിനിസ്ട്രേറ്റിവ് കോടതി കഴിഞ്ഞ വാരം വിലവര്‍ധന ഉത്തരവ് റദ്ദാക്കിയിരുന്നു . കോടതിവിധി തുടക്കം മുതൽ നിരക്ക് വര്‍ധനയെ എതിർത്തിരുന്ന പാർലമെന്റ് അംഗങ്ങൾക്ക് കരുത്തു പകർന്നിട്ടുണ്ട്. വർദ്ധിതനിരക്ക് നിലനിർത്തി കൊണ്ടു തന്നെ സ്വദേശികൾക്കു ആശ്വാസം പകരുന്ന രീതിയിൽ പ്രശനം പരിഹരിക്കാനാണ് സർക്കാർ നീക്കം . ഡ്രൈവിംഗ് ലൈസൻസുള്ള സ്വദേശികൾക്കു പ്രതിമാസം 15 ദിനാർ വീതം പെട്രോൾ അലവൻസ് നൽകുക . ഇൻഫ്‌ളേഷൻ അലവൻസ് ആയി നൽകി വരുന്ന തുക നിലവിലെ 120 ദിനാറിൽ നിന്ന് 150 ആക്കി വർധിപ്പിക്കുക, സ്വദേശികൾ ഓരോ തവണ പെട്രോൾ നിറക്കുമ്പോഴും സബ്‌സിഡി തുക സിവിൽ ഐഡി കാർഡ് വഴി ബാങ്ക് അക്കൌണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുക തുടങ്ങിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത് . അതെ സമയം വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുകൂട്ടണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ചു ഒരു സംഘം എംപിമാർ നാളത്തെ യോഗം ബഹിഷ്കരിക്കുമെന്നു അറിയിച്ചിട്ടുണ്ട് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News