ഖത്തറിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും

Update: 2017-08-28 23:51 GMT
Editor : Subin
ഖത്തറിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും

ബീഹാര്‍ പാറ്റ്ന സ്വദേശി മുഹമ്മദ്‌ അഫ്സര്‍ ഖാനാണ് തിരിച്ചറിഞ്ഞ ഇന്ത്യകാരന്‍. ഇദ്ദേഹത്തിന് 39 വയസ്സായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീര്‍ ആലം നിജാമുധീന്‍ എന്ന 36 കാരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഖത്തറിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മരിച്ചവരില്‍ ഇന്ത്യക്കാരനുള്‍പെടെ രണ്ടുപേരെ തിരിച്ചറിഞ്ഞു. ബീഹാര്‍ പാറ്റ്ന സ്വദേശി മുഹമ്മദ്‌ അഫ്സര്‍ ഖാനാണ് തിരിച്ചറിഞ്ഞ ഇന്ത്യകാരന്‍. ഇദ്ദേഹത്തിന് 39 വയസ്സായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീര്‍ ആലം നിജാമുധീന്‍ എന്ന 36 കാരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ ജൂണ്‍ നാലിന് ഖത്തറിലെ സൌദി അതിര്‍ത്തി പ്രദേശമായ ബുസമറയില്‍ ലേബര്‍ക്യാമ്പിനു തീപിടിച്ചു പതിമൂന്നു പേരാണ് മരിച്ചത് .പതിനൊന്നുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. മരണസംഖ്യയെ കുറിച്ച് ആശങ്ക ഉയരുന്നതിനിടയിലാണ് രണ്ടുപേരെ തിരിച്ചറിഞ്ഞത്. മറ്റൊരു മൃതദേഹം ഇന്ത്യകാരന്‍റേതാണെന്ന് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള പേര് വിവരങ്ങളോ മറ്റു രേഖകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഒന്‍പതു മൃതദേഹങ്ങളുടെകൂടി പരിശോധന നടന്നുവരികയാണ് .

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News