സൌദിയില്‍ വിമാനം വൈകിയാല്‍ ഓരോ മണിക്കൂറിനും 300 റിയാല്‍ നഷ്ടപരിഹാരം

Update: 2017-09-06 18:10 GMT
Editor : Jaisy
സൌദിയില്‍ വിമാനം വൈകിയാല്‍ ഓരോ മണിക്കൂറിനും 300 റിയാല്‍ നഷ്ടപരിഹാരം

പത്ത് മണിക്കൂറോളം ഈ തുകയായിരിക്കും എന്ന് സൗദി സിവില്‍ ഏവിയേഷന്‍ കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അറിയിച്ചു

Full View

സൗദി അറേബ്യയില്‍ വിമാനം വൈകുന്നതിന് ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാല്‍ നഷ്ട പരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂറോളം ഈ തുകയായിരിക്കും എന്ന് സൗദി സിവില്‍ ഏവിയേഷന്‍ കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അറിയിച്ചു.

വിമാനം ആറ് മണിക്കൂറിനു കൂടുതലാണ് കാല താമസമെങ്കില്‍ നഷ്ട പരിഹാര തുകക്കൊപ്പം താമസം ഭക്ഷണം എന്നീ സൗകര്യവും ഒരുക്കണം. അല്ലാത്ത പക്ഷം വിമാന കമ്പനികള്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ പരാതിപ്പെടാവുന്നതാണ്. അതോറിറ്റി വിമാന കമ്പനികള്‍കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും. യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കുന്നതോടപ്പം അവരുടെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തുമെന്ന് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം സമയ മാറ്റം യാത്രക്കാരെ അറിയിക്കുക, മാറ്റു വല്ല മാറ്റങ്ങളും ഉണ്ടെങ്കില്‍ നാല് ദിവസങ്ങള്‍ക് മുബ് യാത്രക്കാരെ അറിയിച്ചിരിക്കണം എന്നും നിയമം പറയുന്നു. പൊതുവെ യാത്രക്കാര്‍ അവരുടെ അവകാശങ്ങള്‍ അറിയുന്നില്ല, ഇത് പല വിമാന കമ്പനികളും ചൂഷണം ചെയ്യുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. യാത്രക്കാര്‍ അവരുടെ അവകാശങ്ങള്‍ അറിയുകയും, വീഴ്ച വന്നാല്‍ അതോറിറ്റിയെ അറിയിക്കുകയും ചെയ്യണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങളും, മറ്റു യാത്രാ നിയമങ്ങളും അതോറിറ്റി വെബ്സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News