കായിക വിലക്ക് : ഐഒസിയുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചത് നിയമവ്യവസ്ഥയ്ക്കെതിരായതു കൊണ്ടാണെന്ന് കുവൈത്ത്

Update: 2017-12-18 05:05 GMT
Editor : admin
കായിക വിലക്ക് : ഐഒസിയുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചത് നിയമവ്യവസ്ഥയ്ക്കെതിരായതു കൊണ്ടാണെന്ന് കുവൈത്ത്
Advertising

കുവൈത്തിനെതിരെയുള്ള കായിക വിലക്ക് നീക്കാൻ ഐഒസി മുന്നോട്ടു വെച്ച നിർദേശങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് എതിരായത് കൊണ്ടാണ് നിരാകരിച്ചതെന്നു കുവൈത്ത് നിയോഗിച്ച മധ്യസ്ഥസംഘം പറഞ്ഞു.

കുവൈത്തിനെതിരെയുള്ള കായിക വിലക്ക് നീക്കാൻ ഐഒസി മുന്നോട്ടു വെച്ച നിർദേശങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് എതിരായത് കൊണ്ടാണ് നിരാകരിച്ചതെന്നു കുവൈത്ത് നിയോഗിച്ച മധ്യസ്ഥസംഘം പറഞ്ഞു. വിലക്കേർപ്പെടുത്തിയ നടപടി നീതിയുക്തമല്ലെന്നും തെറ്റായ വിവരങ്ങൾ നല്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മധ്യസ്ഥ ചർച്ചകളിൽ കുവൈത്തിനു നേതൃത്വം നല്കുന്ന ഡോ. മുഹമ്മദ്‌ അൽഫിലി പറഞ്ഞു

യു എൻ ആസ്ഥാനത്ത് നടന്ന മധ്യസ്ഥ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകൾ കുവൈത്ത് സർക്കാർ നിരാകരിച്ചതായി ഐഒസി ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ പിയർ മിറോ ദിവസം ആരോപിച്ചിരുന്നു . ഐഒസി പ്രതിനിധികളും കുവൈത്ത് സർക്കാർ നിയോഗിച്ച മധ്യസ്ഥ സംഘവും തമ്മിൽ രണ്ടുവട്ടം കൂടിയലോചനകൾ നടത്തി അംഗീകരിച്ച ധാരണ കുവൈത്ത് സർക്കാർ തള്ളിയതിനാൽ വിലക്ക് നീക്കുന്നതിനുള്ള സാധ്യതകൾ അടയുകയാണെന്നായിരുന്നു പിയർ മിറോയുടെ പ്രസ്ഥാവന . ഇതിനോട് പ്രതികരിക്കുകയായിരുന്നു കുവൈത്ത് മധ്യസ്ഥ സംഘത്തെ നയിക്കുന്ന ഡോ. മുഹമ്മദ്‌ അൽഫിലി . ഐഒസി നിലപാട് നീതീകരിക്കാനാവത്തതാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണ് വിലക്കെന്നും പറഞ്ഞ അൽ ഫിലി മധ്യസ്ഥ സംഘം ഐഒസിയുമായി ധാരണയിലെത്തി എന്ന പിയറിന്റെ പ്രസ്ഥാവന കള്ളമാണെന്നും കൂട്ടിച്ചേർത്തു.

കുവൈത്ത് ഒരു ജനാധിപത്യ രാജ്യമാണ് നിയമഭേദഗതി നടപ്പാക്കണമെങ്കിൽ പാര്‍ളിമെന്റിന്റെ അംഗീകാരം വേണം. ഒരു ജനാധിപത്യ .രാജ്യത്തെ നിയമങ്ങൾ മാറ്റാൻ മധ്യസ്ഥസംഘത്തിനു അധികാരമില്ലാതിരിക്കെ ചർച്ചകളിൽ ധാരണയിലെത്തി എന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ് .പിയർ മിറോയുടെ പ്രസ്ഥാവനയിൽ നിരാശ തോന്നുന്നതായും ഇത്തരം തെറ്റായ ആരോപണങ്ങൾ ആണ് നീതികരിക്കാനാകാത്ത തീരുമാനത്തിലേക്ക് ഐ ഒ സി യെ നയിച്ചതെന്നും മുഹമ്മദ്‌ അൽ ഫിലി കൂട്ടിച്ചേർത്തു. കായിക മേഖലയിൽ സര്‍ക്കാറിന്റെ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചു കഴിഞ്ഞ വർഷമാണ്‌ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിനെ സസ്പെന്റ് ചെയ്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News