മസ്ജിദുൽ ഹറമിൽ റമദാൻ ക്ലാസുകൾക്ക് തുടക്കം

കർമശാസ്ത്രം, വിശ്വാസ കാര്യങ്ങൾ, പ്രവാചക ചരിത്രം വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും

Update: 2026-02-14 16:42 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: റമദാൻ മാസത്തോടനുബന്ധിച്ച് മസ്ജിദുൽ ഹറമിൽ വിപുലമായ മതപഠന-ശാസ്ത്രീയ പരിപാടികൾക്ക് ഇരുഹറം മതകാര്യ വകുപ്പ് തുടക്കം കുറിച്ചു. പ്രഗത്ഭരായ ഇസ്ലാമിക പണ്ഡിതർ നയിക്കുന്ന ക്ലാസുകളും പ്രഭാഷണങ്ങളുമാണ് പ്രോ​ഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കർമശാസ്ത്രം, വിശ്വാസ കാര്യങ്ങൾ, പ്രവാചക ചരിത്രം തുടങ്ങി പ്രധാന ഇസ്ലാമിക വിജ്ഞാന ശാഖകളെ അധികരിച്ചായിരിക്കും ക്ലാസുകൾ. തീർഥാടകർക്കും സന്ദർശകർക്കും മികച്ച അനുഭവം നൽകുന്നതായിരിക്കും റമദാൻ പ്രോ​ഗ്രാം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News