കുവൈത്തില്‍ വൈദ്യുതി ഉപയോഗം പാരമ്യത്തില്‍

Update: 2017-12-24 18:54 GMT
കുവൈത്തില്‍ വൈദ്യുതി ഉപയോഗം പാരമ്യത്തില്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്നമില്ളെങ്കിലും ഭാവിയില്‍ ഭീഷണിയില്ലാതിരിക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് കുവൈറ്റ് ജല-വൈദ്യുത മന്ത്രി ആവശ്യപ്പെട്ടു.

ചൂട് കടുത്തതോടൊപ്പം ഈദുല്‍ ഫിതറും കൂടി ആയതോടെ കുവൈറ്റില്‍ വൈദ്യുതി ഉപയോഗം അതിന്‍െറ പാരമ്യത്തിലെത്തിയതായി വെളിപ്പെടുത്തല്‍. ഇന്നലെ ഒറ്റ ദിവസം രാജ്യത്തെ വൈദ്യുതി ഉപയോഗം 13050 മെഗാവാട്ടിലേക്ക് ഉയര്‍ന്നതായി കുവൈറ്റ് ജല-വൈദ്യുത മന്ത്രി അഹ്മദ് അല്‍ ജസ്സാര്‍ പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ തെക്കന്‍ അല്‍ സൂറിലെ പവര്‍ സ്റ്റേഷനില്‍ സന്ദര്‍ശിച്ച നടത്തിയ ശേഷം നടത്തിയ വെളിപ്പെടുത്തലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദിവസം കൊണ്ട് ഇത്രയും അധികം വൈദ്യുതി ഉപയോഗിച്ച് തീര്‍ത്തത് രാജ്യത്ത് ആദ്യത്തെ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്നമില്ളെങ്കിലും ഭാവിയില്‍ ഭീഷണിയില്ലാതിരിക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News