യുഎഇയില്‍ പെട്രോള്‍ - ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

Update: 2018-02-19 02:08 GMT
Editor : Alwyn K Jose
യുഎഇയില്‍ പെട്രോള്‍ - ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

പെട്രോള്‍ ഓരോ ഇനത്തിനും ലിറ്ററിന് ഒമ്പത് ഫിൽസ് വീതവും ഡീസൽ പതിനഞ്ച് ഫിൽസുമാണ് വർധിപ്പിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധനനിരക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

യുഎഇയിൽ പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോള്‍ ഓരോ ഇനത്തിനും ലിറ്ററിന് ഒമ്പത് ഫിൽസ് വീതവും ഡീസൽ പതിനഞ്ച് ഫിൽസുമാണ് വർധിപ്പിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധനനിരക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

ഒരു ദിര്‍ഹം 81 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് നവംബര്‍ മാസത്തില്‍ ഒരു ദിര്‍ഹം 90 ഫില്‍സ് ഈടാക്കും. സ്പെഷ്യല്‍ പെട്രോളിന്റെ വില ഒരു ദിര്‍ഹം 70 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 79 ഫില്‍സാകും. ഇപ്ലസ് പെട്രോളിന്റെ വില ഒരു ദിര്‍ഹം 63 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 72 ഫില്‍സായി ഉയരും. ഡീസലിന്റെ വിലയാണ് കുത്തനെ വര്‍ധിച്ചത്. ലിറ്ററിന് ഒരു ദിര്‍ഹം 75 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 91 ഫില്‍സായി ഡീസല്‍ വില വര്‍ധിപ്പിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് അടുത്തമാസം ഉപഭോക്താക്കള്‍ ഇന്ധനംനിറക്കാന്‍ നല്‍കേണ്ടി വരിക. ഫെബ്രുവരിയിലെ പെട്രോള്‍ വിലയില്‍ നിന്ന് 32 ഫില്‍സാണ് ലിറ്ററിന് ഉയര്‍ന്നത്. ഡീസലിന്റെ വില ഫെബ്രുവരിയിലേതിനാക്കാള്‍ 54 ഫില്‍സും വര്‍ധിച്ചു. അന്താരാഷ്ട്ര ക്രൂഡോയില്‍ വിലക്ക് അനുസൃതമായി ആഭ്യന്തരവിപണിയിലെയും ഇന്ധനവില നിശ്ചയിക്കുകയാണ് ഇതിനായി നിയോഗിച്ച സമിതി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News