കുവൈത്തിൽ തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകളുടെ ശിക്ഷ വര്‍ധിപ്പിച്ചു

Update: 2018-03-02 12:03 GMT
Editor : admin
കുവൈത്തിൽ തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകളുടെ ശിക്ഷ വര്‍ധിപ്പിച്ചു

തൊഴില്‍ നിയമത്തിലെ 57, 138, 140, 142, എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനാണ് ചൊവാഴ്ച ചേർന്ന നാഷണൽ അസംബ്ലി ഐക്യകണ്ഠന അംഗീകാരം നല്‍കിയത്. വിദേശ ജീവനക്കാരനു വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന തൊഴിലുടമക്ക് 2,000 മുതല്‍ 10,000 ദീനാര്‍ വരെ പിഴ വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ഭേദഗതി നിർദേശം.

കുവൈത്തിൽ തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്ക് ശിക്ഷ വര്‍ധിപ്പിച്ചു കൊണ്ടുള്ള നിയമ ഭേദഗതിക്ക് അംഗീകാരം. എതിർപ്പില്ലാതെ ഏക സ്വരത്തിലാണ് പാർലമെന്‍റ് അംഗങ്ങൾ ഭേദഗതി നിർദേശത്തിനു പച്ചക്കൊടി കാട്ടിയത് വിസക്കച്ചവടവും മനുഷ്യക്കടത്തും സംബന്ധിച്ച പരാതികള്‍ വർദ്ധിച്ച സാഹചര്യത്തിൽ മാനവ ശേഷി വകുപ്പാണ് നിയമഭേദഗതിക്ക് ശിപാർശ ചെയ്തത്.

Advertising
Advertising

തൊഴില്‍ നിയമത്തിലെ 57, 138, 140, 142, എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനാണ് ചൊവാഴ്ച ചേർന്ന നാഷണൽ അസംബ്ലി ഐക്യകണ്ഠന അംഗീകാരം നല്‍കിയത്. പാര്‍ലമെന്‍റ് തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേച്ചര്‍ സമിതിയും ഭേദഗതിക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു . വിദേശ ജീവനക്കാരനു വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന തൊഴിലുടമക്ക് 2,000 മുതല്‍ 10,000 ദീനാര്‍ വരെ പിഴ വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ഭേദഗതി നിർദേശം.

നേരത്തെ ഇത് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 ദീനാര്‍ പിഴയുമായിരുന്നു. നേര്‍ക്കുനേരെ നടത്തുന്ന വിസക്കച്ചവടവും മനുഷ്യക്കടത്തുമായി പരിഗണിച്ചാണ് ഈ കുറ്റത്തിന് പിഴ വര്‍ധിപ്പിക്കാൻ മാന്‍പവര്‍ അതോറിറ്റി ശിപാർശ ചെയ്തത്. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 500 മുതല്‍ 1,000 ദീനാര്‍ വരെ പിഴ ചുമത്തുന്നതാണ് മറ്റൊരു ഭേദഗതി.

തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് കോടതി കണ്ടെത്തുന്ന കേസുകളില്‍ വൈകിയ ഓരോ മാസത്തെയും ശമ്പളത്തിന്‍െറ ഒരു ശതമാനം വീതം തൊഴിലുടമയിൽ നിന്ന് പിഴയായി ഈടാക്കണമെന്നും ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്നു. പാര്‍ലമെന്‍റിന്‍റെ അനുമതി ലഭിച്ചതോടെ ഭേദഗതി സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News