വേനല്‍ച്ചൂട്; ഖത്തറില്‍ തൊഴില്‍ നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം തടഞ്ഞു

Update: 2018-03-25 10:51 GMT
Editor : Jaisy
വേനല്‍ച്ചൂട്; ഖത്തറില്‍ തൊഴില്‍ നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം തടഞ്ഞു
Advertising

2007ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഖത്തറില്‍ അത്യുഷ്ണ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം അനുവദിക്കണമെന്നാണ് നിയമം

Full View

ഖത്തറില്‍ വേനല്‍ ചൂടില്‍ തൊഴില്‍ നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം തടഞ്ഞു തൊഴിലാളികള്‍ക്ക് നല്‍കേണ്ട നിര്‍ബന്ധ സമയ ഇളവ് പാലിക്കാത്ത കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചതായി ഭരണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയം പരിശോധന വകുപ്പ് മധാവി മുഹമ്മദ് അല്‍മീര്‍ അറിയിച്ചു.

2007ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഖത്തറില്‍ അത്യുഷ്ണ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം അനുവദിക്കണമെന്നാണ് നിയമം . ഈ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 60 ഓളം കമ്പനികളുടെ പ്രവര്‍ത്തനം മന്ത്രാലയം തടയുകയായിരുന്നു . ജൂണ്‍ പതിനഞ്ച് മുതലാണ് ഈ വര്‍ഷത്തെ നിയന്ത്രണം നിലവില്‍ വന്നത്. ആഗസ്റ്റ് 31 വരെ ഈ നിയന്ത്രണം തുടരും. രാവിലെ അഞ്ച് മണിക്കൂറിലധികം തൊഴില്‍ ചെയ്യിക്കാന്‍ പാടില്ല. 11.30 ശേഷവും ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മുന്‍പും ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം. ഉച്ച സമയങ്ങളില്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കര്‍ശനമായി വിശ്രമം അനുവദിക്കണമെന്ന് മന്ത്രാലയം നേരത്തെ തന്നെ കമ്പനികളെ അറിയിച്ചിരുന്നു. പ്രധാനമായും കെട്ടിട നിര്‍മാണ മേഖലയിലാണ് സംഘം പരിശോധന നടത്തിയത്. 50 വനിതാ ഉന്യോഗസ്ഥരടക്കം 380 ഉദ്യോഗസ്ഥരാണ് പരിശോധന സംഘത്തിലുള്ളത്. നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള പൂര്‍ണ്ണ അധികാരം ഈ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി അല്‍മീര്‍ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News