അഴിമതി: സൗദിയിൽ 127 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

383 ജീവനക്കാർക്കെതിരെയാണ് കഴിഞ്ഞ മാസം അന്വേഷണം നടന്നത്

Update: 2026-02-01 10:50 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിൽ അഴിമതി വിരുദ്ധ അതോറിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ നടപടികൾ തുടരുന്നു. ജനുവരിയിൽ വിവിധ മന്ത്രാലയങ്ങളിലായി നടത്തിയ പരിശോധനകളിൽ 383 ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇതിൽ 127 പേരെ അഴിമതി ആരോപണങ്ങളെത്തുടർന്ന് അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു. പ്രതിരോധം, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ ജീവനക്കാരാണ് പിടിയിലായത്. കൈക്കൂലി വാങ്ങുക, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,543 പരിശോധനകളാണ് അതോറിറ്റി പൂർത്തിയാക്കിയത്. അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News