കുവൈത്തില്‍ ദാരിദ്ര്യവും പട്ടിണിയുമില്ലെന്ന്

Update: 2018-03-26 02:42 GMT
Editor : Alwyn K Jose
കുവൈത്തില്‍ ദാരിദ്ര്യവും പട്ടിണിയുമില്ലെന്ന്

കുവൈത്തിൽ ദാരിദ്ര്യവും പട്ടിണിയുമില്ലെന്ന് പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി തലാല്‍ അല്‍ ശമ്മാരി പറഞ്ഞു.

Full View

കുവൈത്തിൽ ദാരിദ്ര്യവും പട്ടിണിയുമില്ലെന്ന് പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി തലാല്‍ അല്‍ ശമ്മാരി പറഞ്ഞു. 2016 - 2020 കാലയളവിലേക്ക് തയാറാക്കിയ വികസന പദ്ധതി നടപ്പാക്കുമ്പോള്‍ ആകെ ഉല്‍പാദനത്തില്‍ 5.9 ശതമാനം വര്‍ധനയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യ പ്രതിവര്‍ഷം 2.6 ശതമാനം വര്‍ധിക്കുകയാണെങ്കിലും ശരാശരി ആളോഹരി വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ. ‌കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാവും.

Advertising
Advertising

ഇതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദ കൃഷിക്ക് പിന്തുണ നല്‍കും. കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം ആശങ്കാജനകമാണെന്നും വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അല്‍ ശമ്മാരി പറഞ്ഞു. മലിനജലം ശുദ്ധീകരിക്കുന്നതിന് 'അലി സബാഹ് അല്‍ സാലിം' പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യകരമായി ജീവിതശൈലി ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസന പദ്ധതി വിജയം കൈവരിക്കണമെങ്കില്‍ വൈവിധ്യത്തിലധിഷ്ഠിതമായ വ്യവസായവത്കരണം ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവണം. എണ്ണയിതര ഉല്‍പന്നങ്ങളിലും കയറ്റുമതി വര്‍ധിപ്പിക്കുന്നതോടൊപ്പം സ്വകാര്യമേഖലയില്‍ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുമെന്നും അല്‍ ശമ്മാരി പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News