അജ്ഞാത നമ്പറില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുതെന്ന് കുവൈത്ത്

Update: 2018-03-27 02:20 GMT
Editor : admin
അജ്ഞാത നമ്പറില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുതെന്ന് കുവൈത്ത്

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതും അത്തരം നമ്പറുകളിലേക്ക് തിരിച്ചു വിളിക്കുന്നതും അപകടകരമെന്നു മുന്നറിയിപ്പ് .

Full View

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതും അത്തരം നമ്പറുകളിലേക്ക് തിരിച്ചു വിളിക്കുന്നതും അപകടകരമെന്നു മുന്നറിയിപ്പ് . കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത് . അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കര്‍മാരാണ് ഇത്തരം ഫോണ്‍ തട്ടിപ്പുകള്‍ക്ക് പിന്നിലെന്നു തിരിച്ചറിയണമെന്നും മന്ത്രാലയം അറിയിച്ചു.

മൊബൈല്‍ ഉപഭോക്താക്കളെ തേടി അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വരുന്നത് പതിവാകുകയും ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത് . സമ്മാനത്തുക അക്കൌണ്ടിലേക്ക് മാറ്റാന്‍ ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന അനോണിമസ് കാളുകള്‍ അപകടത്തിന് വഴിയൊരുക്കും എന്നാണു അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നത് . ഭാഗ്യക്കുറിക്ക് പുറമേ വിലകൂടിയ വാഹനങ്ങള്‍ , ആഭരണങ്ങള്‍ , സ്മാര്‍ട്ട് ഫോണ്‍, ആഡംഭര വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ടും തട്ടിപ്പ് സജീവമാണ് .

Advertising
Advertising

അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കര്‍മാരുടെ സംഘമാണ് ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. നൈജീരിയ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം തട്ടിപ്പ് വിളികള്‍ കൂടുതലായും വരുന്നത് . അതോടൊപ്പം voip സംവിധാനം ഉപയോഗിച്ച് ചില പ്രാദേശിക സംഘങ്ങളും രംഗത്തുണ്ട് . തുടര്‍ച്ചയായ ഫോണ്‍ വിളികളിലൂടെ ആളുകളുമായി ബന്ധം സ്ഥാപിച്ച് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ കരസ്ഥമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പു വിളികള്‍ക്കെതിരെ ജാഗ്രതയോടെയിരിക്കണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News