അനധികൃത നിയമനം: കുവൈത്തില്‍ കമ്പനികള്‍ക്കെതിരെ നടപടി
വിദേശ തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത കമ്പനികള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി
വിദേശ തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത കമ്പനികള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. മാസത്തില്‍ ശരാശരി 500ഓളം കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്തശേഷം അവര്‍ക്ക് ജോലി നല്‍കാതിരിക്കുന്നത് വലിയ നിയമ ലംഘനമാണെന്നും ഇത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞകാലങ്ങളില്‍ നിരവധി കമ്പനികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തശേഷം ജോലിനല്‍കാതെ തൊഴില്‍ വിപണിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് തെരുവ് കച്ചവടക്കാരും സ്പോണ്‍സര്‍ മാറി ജോലിചെയ്യുന്നവരും യാചകരും വര്‍ധിക്കാനുള്ള കാരണം കമ്പനികളുടെ ഇത്തരം നടപടികളാണ്. കമ്പനികള്‍ ഇഖാമ അടിച്ചതിനുശേഷം തൊഴിലാളികളെ പുറത്ത് ജോലിക്ക് അനുവദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തൊഴിലാളികളെ പിടികൂടിയാല്‍ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ വഴി രാജ്യത്തത്തെിയ തൊഴിലാളികള്‍ക്ക് നിയമപരമായി താമസസൗകര്യം നല്‍കാത്ത കമ്പനികളുണ്ട്. ഇത്തരം കമ്പനികള്‍ക്കെതിരെയും നടപടികള്‍ കര്‍ശനമാക്കും.