ജിസിസി രാഷ്ട്രങ്ങൾക്കെതിരെ അപകീർത്തി പരാമർശം നടത്തുന്നവർ നിയമനടപടി നേരിടേണ്ടി വരും

Update: 2018-05-04 11:10 GMT
Editor : Jaisy
ജിസിസി രാഷ്ട്രങ്ങൾക്കെതിരെ അപകീർത്തി പരാമർശം നടത്തുന്നവർ നിയമനടപടി നേരിടേണ്ടി വരും

ഖത്തർ വിഷയവുമായി ബന്ധപെട്ടു ജിസിസി രാഷ്ട്ര നേതാക്കളെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ സാഹചര്യത്തിലാണ് കുവൈത്തിന്റെ മുന്നറിയിപ്പ്

ജിസിസി രാഷ്ട്രങ്ങൾക്കെതിരെ അപകീർത്തി പരാമർശം നടത്തുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് കുവൈത്ത്. ഖത്തർ വിഷയവുമായി ബന്ധപെട്ടു ജിസിസി രാഷ്ട്ര നേതാക്കളെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ സാഹചര്യത്തിലാണ് കുവൈത്തിന്റെ മുന്നറിയിപ്പ് . സഹോദര രാജ്യങ്ങൾക്കും ഭരണാധികാരികൾക്കുമെതിരെ സൈബർ ആക്രമണം നടത്തിയ ബ്ലോഗർമാരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

Advertising
Advertising

Full View

ഖത്തർ വിഷയത്തിൽ ജിസിസി കൂടായ്മയിൽ ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിക്കാനും അംഗരാജ്യങ്ങളെ ഒരുമിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് തുടക്കം മുതൽ കുവൈത്തിന്റെ ഭാഗത്തു നിന്നുണ്ടായത് .കുവൈത്തിന്റെ മാധ്യമനിലപാടിനെ നിരാകരിക്കുന്ന രീതിയിൽ സൗദി പക്ഷത്തെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നിരുന്നു . ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വാർത്താവിതരണ മന്ത്രാലയം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബ്ലോഗർമാർക്കും എതിരെ നടപടി ആരംഭിച്ചത് . സഹോദര രാജ്യങ്ങളെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങളോ പോസ്റ്റുകളോ യാതൊരു നിലക്കും അനുവദിക്കില്ലെന്നും ജിസിസി കൂടായ്മയെയോ നേതൃത്വത്തെയോ അപമാനിക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും വാർത്താവിനിമയ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ സബാഹ് വ്യക്തമാക്കി കുവൈത്തിൽ ലൈസൻസ് നേടിയ മാധ്യമങ്ങൾ വാർത്താ വിതരണ മന്ത്രാലയം നിരീക്ഷണ വിധേയമാക്കുന്നുണ്ട് ഇക്കാര്യത്തിൽ അച്ചടി പത്രങ്ങളെന്നോ വാർത്താ ചാനലുകളെന്നോ ഓൺലൈൻ സൈറ്റുകളെന്നോ വ്യത്യാസമില്ലെന്നും ജിസിസി രാഷ്ട്ര നേതാക്കൾക്കെതിരെ ആഭിപ്രായപ്രകടനം നടത്തിയ നിരവധി ബ്ലോഗർമാരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന്‌ കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News