കുവൈത്തില്‍ വീട്ടുജോലിക്കാരുടെ ഇഖാമ പുതുക്കല്‍; വൈദ്യപരിശോധന തല്‍ക്കാലം നിര്‍ബന്ധമില്ല

Update: 2018-05-07 14:23 GMT
കുവൈത്തില്‍ വീട്ടുജോലിക്കാരുടെ ഇഖാമ പുതുക്കല്‍; വൈദ്യപരിശോധന തല്‍ക്കാലം നിര്‍ബന്ധമില്ല

ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് സ്പോണ്‍സര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് ആഭ്യന്തരമന്ത്രി പ്രത്യേക ഉത്തരവിലൂടെ മരവിപ്പിച്ചത്

കുവൈത്തിൽ വീട്ടുജോലിക്കാര്‍ക്ക് ഇഖാമ പുതുക്കുന്നതിനു മുമ്പ് വൈദ്യപരിശോധന നിർബന്ധമാക്കിയ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് സ്പോണ്‍സര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് ആഭ്യന്തരമന്ത്രി പ്രത്യേക ഉത്തരവിലൂടെ മരവിപ്പിച്ചത്. മെഡിക്കല്‍ സെന്ററിലെ അതിരൂക്ഷമായ തിരക്കിനെ തുടര്‍ന്നാണ് നടപടി.

Full View
Tags:    

Similar News