പതിനാലാം രാവ് സീസണ്‍ 5 ഗ്രാന്റ് ഫിനാലെ ഇന്ന്

Update: 2018-05-07 14:11 GMT
Editor : Subin

പതിനായിരത്തിലധികം സംഗീതാസ്വാദകര്‍ ഇതിനകം തന്നെ സീറ്റുകളുറപ്പുവരുത്തിയ ഗ്രാന്റ് ഫിനാലെ വേദി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളുടെ ചരിത്രത്തിലെ റിക്കോര്‍ഡ് കുറിക്കും.

മീഡിയാവണ്‍ പതിനാലാം രാവ് സീസണ്‍ 5ന്റെ ഗ്രാന്റ് ഫിനാലെ ഇന്ന് വൈകിട്ട് 7 മണിക്ക് ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ അരങ്ങേറും. പതിനായിരത്തിലധികം സംഗീത ആസ്വാദകരെ കാത്ത് വിപുലമായ സംവിധാനങ്ങളാണ് ഫിനാലെ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ റിഹേഴ്‌സല്‍ ദോഹയില്‍ നടന്നു.

Full View

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള കൂറ്റന്‍ സ്‌റ്റേജാണ് ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ സംവിധാനിച്ചിരിക്കുന്നത്. പതിനായിരത്തിലധികം സംഗീതാസ്വാദകര്‍ ഇതിനകം തന്നെ സീറ്റുകളുറപ്പുവരുത്തിയ ഗ്രാന്റ് ഫിനാലെ വേദി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളുടെ ചരിത്രത്തിലെ റിക്കോര്‍ഡ് കുറിക്കും.

Advertising
Advertising

മീഡിയാവണ്‍ പതിനാലാം രാവിന്റെ അഞ്ച് സീസണുകളിലെയും മികച്ച ഗായകരില്‍ നിന്ന് മത്സരിച്ചെത്തിയ ഷംഷാദ്, തീര്‍ത്ഥ, നര്‍മ്മദ, അജ്മല്‍, നികേഷ് എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുന്നത്. മത്സരത്തിന്റെ റിഹേഴ്‌സല്‍ ദോഹയില്‍ നടന്നു.

വിധികര്‍ത്താക്കളായ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, ഗായിക രഹ്ന ഫൈസല്‍ എളേറ്റില്‍ പിന്നണി ഗായകന്‍ വിധുപ്രതാപ്, എന്നിവര്‍ക്കു പുറമെ ഗസല്‍ ഗായിക അനിതാശൈഖും ഇശല്‍ ഗായകന്‍ ആദില്‍ അത്തുവും പതിനാലാം രാവിന്റെ വേദിയെ ഇളക്കിമറിക്കാനായി ദോഹയില്‍ എത്തിയിട്ടുണ്ട്.

Full View

ഖത്തറിലെയും കേരള കേരളത്തിലെയും രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെത്തി ചേരുന്ന ഫൈനല്‍ വേദിയിലെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരത്തുകയാണ് സംഘാടകര്‍.

Writer - Subin

contributor

Editor - Subin

contributor

Similar News