ദുബൈയിൽ ഇന്റർനെറ്റ് സിറ്റിയിലെ കെട്ടിടത്തിന് മുകളിൽ അവശിഷ്‍ടങ്ങൾ പതിച്ചു

സംഭവത്തിൽ ആർക്കും പരിക്കില്ല

Update: 2026-04-04 08:41 GMT

ദുബൈ: ദുബൈ ഇന്റർനെറ്റ് സിറ്റിയിലുള്ള ഒറാക്കിൾ കമ്പനിയുടെ കെട്ടിടത്തിന് മുകളിൽ ആകാശത്തുനിന്ന് അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ആക്രമണശ്രമത്തെ ആകാശത്തുവെച്ച് പ്രതിരോധിച്ചതിന്റെ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മുൻഭാഗത്തിന് നേരിയ ആഘാതമുണ്ടാക്കിയ ഈ സംഭവം ഉണ്ടായത്.

ഇന്നലെ യുഎഇയിലുണ്ടായ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റിരുന്നു. അബൂദബി അജ്ബാനിലാണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. ഹഫ്ഷാനിലുണ്ടായ ആക്രമണത്തിൽ ഈജിപ്ത്യൻ സ്വദേശി മരിച്ചിരുന്നു. ഇന്നലെ യുഎഇ ലക്ഷ്യമാക്കി എത്തിയ 47 ഡ്രോണുകളും 22 മിസൈലുകളും സൈന്യം പ്രതിരോധിച്ചിരുന്നു. ഇതിൽ 4 ക്രൂയിസ് മിസൈലുകളും ഉണ്ടായിരുന്നു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News