ഫിഫ ലോകകപ്പ് യോഗ്യത: ഖത്തര്‍ ഹോങ്കോങ് പോരാട്ടം ഇന്ന്

Update: 2018-05-08 09:55 GMT
Editor : admin
ഫിഫ ലോകകപ്പ് യോഗ്യത: ഖത്തര്‍ ഹോങ്കോങ് പോരാട്ടം ഇന്ന്

2018 ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സി യിലെ ഏഴാം മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഹോങ്കോങുമായി ഏറ്റുമുട്ടും.

Full View

2018 ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സി യിലെ ഏഴാം മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഹോങ്കോങുമായി ഏറ്റുമുട്ടും. ദോഹയിലെ അല്‍ സദ്ദ് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് കിക്കോഫ്.

2018 ലെ റഷ്യന്‍ ലോകകപ്പ് 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ ലക്ഷ്യമിട്ടാണ് ഖത്തര്‍ ഇപ്പോള്‍ കളത്തിലിറങ്ങുന്നത്. അല്‍ സദ്ധ് സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന പോരാട്ടത്തിനായി ഖത്തര്‍ ഹോങ്കോങ് ടീമുകല്‍ ത്യയാറായി കഴിഞ്ഞു. അല്‍ സദ്ധ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരു ടീമുകളുടെയും പരിശീലകരും പ്രതിനിധികളും പങ്കെടുത്തു.

Advertising
Advertising

ഏഷ്യന്‍ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് സിയിലെ തങ്ങളുടെ ഏഴാം മത്സരത്തില്‍ നാളെ ഹോങ്കോങുമായി ഏറ്റുമുട്ടുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോച്ച് ദാനിയല്‍ കാരിനോയു കളിക്കാരും. ഗ്രൂപ്പ് സിയില്‍ കളിച്ച ആറ് മത്സരങ്ങളില്‍ 18 പോയിന്റുമായി ഖത്തര്‍ ബഹുദൂരം മുന്നിലാണ്. ആറ് മത്സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍ വഴങ്ങിയത് വെറും രണ്ടെണ്ണം മാത്രം. ഒരു മത്സരം കൂടുതല്‍ കളിച്ച ഹോങ്കോങാണ് ഗ്രൂപ്പില്‍ രണ്ടാമത് നില്‍ക്കുന്നത്. നാല് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 14 പോയിന്റാണ് ഹോങ്കോങിന്റെ സമ്പാദ്യം. വൈകിട്ട് 7 മണിക്ക് അല്‍ സദ്ധ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം വീക്ഷിക്കാന്‍ ഖത്തര്‍ സ്വദേശികളും പ്രവാസികളും ഒരു പോലെയെത്തുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.

Writer - admin

contributor

Editor - admin

contributor

Similar News