സിറിയയില്‍ അസദ് നടത്തുന്നത് യുദ്ധകുറ്റകൃത്യമെന്ന് ഖത്തര്‍

Update: 2018-05-08 23:07 GMT
സിറിയയില്‍ അസദ് നടത്തുന്നത് യുദ്ധകുറ്റകൃത്യമെന്ന് ഖത്തര്‍

ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച യുദ്ധക്കുറ്റങ്ങളില്‍ അതീവ ഗുരുതര കുറ്റകൃത്യമാണ് ഇപ്പോള്‍ അലപ്പോയിലും മറ്റിതര സിറിയന്‍ മേഖലകളിലും നടക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍മുറൈഖി കുറ്റപ്പെടുത്തി.

സിറിയയില്‍ പ്രസിഡന്റ് ബശാറുല്‍ അസദ് നടത്തുന്നത് യുദ്ധ കുറ്റകൃത്യമാണെന്ന് ഖത്തര്‍ ആരോപിച്ചു. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച യുദ്ധക്കുറ്റങ്ങളില്‍ അതീവ ഗുരുതര കുറ്റകൃത്യമാണ് ഇപ്പോള്‍ അലപ്പോയിലും മറ്റിതര സിറിയന്‍ മേഖലകളിലും നടക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍മുറൈഖി കുറ്റപ്പെടുത്തി.

Advertising
Advertising

ആതുരാലയങ്ങള്‍ തകര്‍ക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മ ചെയ്യുക തുടങ്ങി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച യുദ്ധകുറ്റങ്ങളില്‍ അതീവ ഗുരതര കുറ്റമാണ് ഇപ്പോള്‍ അലപ്പോയിലും മറ്റിതര സിറിയന്‍ മേഖലകളിലും നടക്കുന്നതെന്നാണ് ഖത്തറിന്റെ ആരോപണം. സിറിയന്‍ വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭ പ്രതിനിധി റംസി ഇസ്സുദ്ദീന്‍ റംസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി ഇക്കാര്യം പറഞ്ഞത്. സിറിയന്‍ ജനതക്ക് മേല്‍ ബശാറുല്‍ നടത്തുന്നത് അതിഗുരുതമായ മനുഷ്യാവകാശ ലംഘനമാണെന്ന് അറബ് ലീഗ് ഖത്തര്‍ പ്രതിനിധി സൈഫ് ബിന്‍ മുഖദ്ദം അല്‍ ബൂഗൈനൈനും കുറ്റപ്പെടുത്തി. ഖത്തറിന്റെ ആവശ്യപ്രകാരം വിളിച്ച് ചേര്‍ത്ത അറബ് ലീഗ് അടിയന്തര യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി അസദിന്റെ ചെയ്തികളെ അതിരൂക്ഷമായി വിമര്‍ശിച്ചത്. അറബ് ലീഗ് ഒന്നടങ്കം ഈ ചെയ്തികള്‍ക്കെതിരെ രംഗത്ത് വരണമെന്നും ലോക രാജ്യങ്ങളെ സംഭവത്തിന്റെ തീക്ഷ്ണത ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

Similar News