ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് 29 ന്
ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 29 ന് നടക്കും.
ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 29 ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍ പുറത്തിറക്കി. ഏപ്രില്‍ പത്തിന് മുമ്പ് ഫീസ് കുടിശ്ശിക അടച്ചു തീര്‍ക്കുന്നവര്‍ക്ക് മാത്രമേ വോട്ടവകാശം അനുവദിക്കുകയുള്ളു..
ഏഴ് അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 29 നു രാവിലെ 8.30 മുതല്‍ 11.30 വരെയും ഉച്ചക്ക് ഒന്നര മുതല്‍ 5 മണി വരെയുമാണു തെരഞ്ഞെടുപ്പ് നടക്കുക. അന്നു തന്നെ ഫല പ്ര്യാഖ്യാപനവും ഉണ്ടാകും. സ്‌കൂള്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ വര്‍ഷം അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഏപ്രില്‍ 12 നു സമ്മതിദായകരുടെ കരട് പട്ടികയും 18 നു അവസാന പട്ടികയും പ്രസിദ്ധീകരിക്കും. 18 മുതല്‍ നാമ നിര്‍ദ്ദേശ പത്രിക വിതരണം ചെയ്യും. ഏപ്രില്‍ 21 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷമ പരിശോധനക്ക് ശേഷമുള്ള സ്ഥാനാര്‍ഥി പട്ടിക 24 നു പ്രസിദ്ധീകരിക്കും.
പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി 25 ആണു. 26 ന് സമ്പൂര്‍ണ്ണ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. എണ്ണായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് വളരെ ആകാംഷപൂര്‍വ്വമാണ് മലയാളി രക്ഷിതാക്കള്‍ കാത്തിരിക്കുന്നത്. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ പകുതിയും മലയാളികളാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നിന്നും മലയാളികള്‍ ഭൂരുപക്ഷവും വിട്ടു നിന്നതിനാല്‍ ഇത്തവണ അതൊഴിവാക്കാന്‍ മലയാളി സംഘടനകള്‍ കൂട്ടയ്മക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.