റമദാനില്‍ ഫലസ്തീനി തുടിപ്പുകളുമായി അണിഞ്ഞൊരുങ്ങി ഖത്തറിലെ അര്‍ദ് കനാന്‍ ഭക്ഷണശാല 

Update: 2018-05-08 21:12 GMT
റമദാനില്‍ ഫലസ്തീനി തുടിപ്പുകളുമായി അണിഞ്ഞൊരുങ്ങി ഖത്തറിലെ അര്‍ദ് കനാന്‍ ഭക്ഷണശാല 

അര്‍ദ് കനാന്‍ എന്നാല്‍ അറബിയില്‍ ഫലസ്തീന്‍ ജനത യുടെ സ്വപ്‌നഭൂമിയായ കനാന്‍ ദേശമെന്നര്‍ത്ഥം

റമദാനില്‍ ഫലസ്തീനി തുടിപ്പുകളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഖത്തറിലെ അര്‍ദ് കനാന്‍ ഭക്ഷണശാല. പിറന്ന നാടിനെ സ്വപ്‌നം കണ്ടു കഴിയുന്ന ഫലസ്തീനികള്‍ കയ്യില്‍ കരുതുന്ന താക്കോലിന്റെ ഭീമന്‍ രൂപമുണ്ടാക്കി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് കതാറയിലെ ഈ റെസ്റ്റോറണ്ട്. 7.8 മീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ താക്കോല്‍ നിര്‍മ്മിച്ചതിനാണ് ഖത്തറിലെ കതാറ ബീച്ചിലെ അര്‍ദ് കനാന്‍ റെസറ്റോറണ്ട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത് . അര്‍ദ് കനാന്‍ എന്നാല്‍ അറബിയില്‍ ഫലസ്തീന്‍ ജനതയുടെ സ്വപ്‌നഭൂമിയായ കനാന്‍ ദേശമെന്നര്‍ത്ഥം.

Advertising
Advertising

റമദാനില്‍ ഇഫ്താറിനും അത്താഴത്തിനുമുളള വിഭവങ്ങളൊരുക്കി അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന കതാറയിലെ ഈ റെസ്റ്റോറണ്ടും ഫലസ്തീന്‍ ജനതയുടെ തുടിപ്പുകള്‍ നിറഞ്ഞതാണ് . ഇവിടെ വിളമ്പുന്ന ഭക്ഷണം മാത്രമല്ല തൂണിലും ചുമരിലും നിലത്തും മച്ചിലുമെല്ലാം ഫലസ്തീനില്‍ നിന്നുള്ള മണ്ണു കല്ലും ഒലിവുമരവുമാണ് ഉപയോഗിച്ചിരിക്കുന്നത് .മസ്ജിദുല്‍ അഖ്‌സയിലേതിനു സമാനമായ മച്ചും ,റിസപ്ഷന്‍ ഒരുക്കിയിരിക്കുന്ന ഈ ഒറ്റക്കല്ലും ഗസ്സ മുനമ്പില്‍ നിന്നെത്തിച്ചതാണ് .

അല്‍ അഖ്‌സാ പള്ളിക്കകത്തെ ജലധാരയുടെ ചെറുരൂപവും അതേപടി ഇവിടെ കാണാനാകും .ഗൃഹാതുരതയോടെ ഇവിടെയെത്തുന്ന ഫലസ്തീനി കുടുംബങ്ങള്‍ക്കൊപ്പം , ബൈതുല്‍ മുഖദ്ദിസിന്റെ നാട്ടിലെ രുചിതേടിയെത്തുന്ന സ്വദേശികളും വിവിധ രാജ്യക്കാരായ പരദേശികളും ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുക കൂടിയാണ് .

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News