ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്‍സിറ്റി

Update: 2018-05-09 06:12 GMT
Editor : Alwyn K Jose
ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്‍സിറ്റി

അറബ് ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സർവകലാശാലയായ ഖത്തർ യൂണിവേഴ്സിറ്റിക്ക് ലഭിച്ച ആഗോള അംഗീകാരമാണ് പുതിയ റാങ്കിങ്.

ലോകത്തിലെ മികച്ച 500 സർവകലാശാലകളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്സിറ്റിയും ഇടംപിടിച്ചു. ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിന്റെ 2018 ലെ പട്ടികയിലാണ് ഖത്തർ യൂണിവേഴ്സിറ്റി സ്ഥാനംപിടിച്ചിരിക്കുന്നത്. 401 മുതൽ 500 വരെയുള്ള വിഭാഗത്തിലാണ് ഖത്തർ യൂണിവേഴ്സിറ്റിയുടെ സ്ഥാനം.

അറബ് ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സർവകലാശാലയായ ഖത്തർ യൂണിവേഴ്സിറ്റിക്ക് ലഭിച്ച ആഗോള അംഗീകാരമാണ് പുതിയ റാങ്കിങ്. ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിന്റെ 2018ലെ പട്ടികയിൽ 401 മുതൽ 500 വരെയുള്ള വിഭാഗത്തിലാണ് ഖത്തർ യൂണിവേഴ്സിറ്റിയുടെ സ്ഥാനം. അധ്യാപനം, ഗവേഷണം, വിവര കൈമാറ്റം, രാജ്യാന്തര അവലോകനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിലെ പ്രകടനങ്ങളാണ് പട്ടികയിൽ ഇടംനേടാൻ ഖത്തർ യൂണിവേഴ്സിറ്റിക്ക് തുണയായത്.

ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഇടം പിടിക്കാൻ സാധിച്ചത് ഖത്തർ യൂണിവേഴ്സിറ്റിയെ സംബന്ധിച്ച് സുപ്രധാനമായ നാഴികക്കല്ലാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ മേഖലയിലും ഖത്തർ യൂണിവേഴ്സിറ്റിയുടെ മികവാണ് പുതിയ റാങ്കിങ് ചൂണ്ടിക്കാട്ടുന്നതെന്നും ഖത്തർ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസൻ റാഷിദ് അൽ ദർഹം പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News