ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് മലബാര്‍ ഗോള്‍ഡ്

Update: 2018-05-09 03:32 GMT
Editor : Alwyn K Jose
ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് മലബാര്‍ ഗോള്‍ഡ്
Advertising

പുണ്യറമദാനില്‍ കുവൈറ്റിലെ സമാനമനസുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് സമൂഹത്തില്‍ താഴെതട്ടിലുള്ളവരെ ലക്ഷ്യമാക്കി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് കുവൈറ്റ് സോണൽ ഹെഡ് അഫ്സൽ ഖാൻ അറിയിച്ചു.

Full View

പുണ്യറമദാനില്‍ കുവൈറ്റിലെ സമാനമനസുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് സമൂഹത്തില്‍ താഴെതട്ടിലുള്ളവരെ ലക്ഷ്യമാക്കി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് കുവൈറ്റ് സോണൽ ഹെഡ് അഫ്സൽ ഖാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 3600 ലധികം പ്രത്യേക ഇഫ്‌താർ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

കുവൈറ്റ് മരുഭൂപ്രദേശങ്ങളായ വഫ്രയിലും, അബ്ദലിയിലുമായി 1500 ഓളം കാർഷിക - ഇടയ തൊഴിലാളികള്‍ക്കാണ് ഇഫ്‌താർ ഒരുക്കിയത്. മരുഭൂമിയിലെ വിവിധ പ്രദേശങ്ങളിലെ ടെൻഡുകളിൽ താമസിക്കുന്ന തൊഴിലാളികളെ വാഹനങ്ങളിൽ ഇഫ്‌താറിനായി ഒരുമിച്ചു കൂട്ടി സംഘടിത നോമ്പ് തുറകളാണ് മലബാർ ഗോൾഡ് സി സ്‌ ർ (CSR ) ടീമും ഒരുക്കിയത് . ഇതുകൂടാതെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ അങ്ങോളമിങ്ങോളം 3600 ഓളം ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തത്. 1993ല്‍ സ്ഥാപിതമായ ശേഷം മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് സമൂഹത്തില്‍ ഗുണപരമായ മാറ്റം ലക്ഷ്യം വെച്ചുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണ്. വിറ്റുവരവിന്റെ നിശ്ചിത ശതമാനം സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവെയ്ക്കുന്ന മലബാര്‍ ഗ്രൂപ്പ് ഓരോ വര്‍ഷവും ഇതിന്റെ ആവശ്യകത കൂടുതല്‍ പ്രാധാന്യത്തോടെ മനസ്സിലാക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News