ഗാംബിയയിലേക്ക് സൈനികരെ അയക്കില്ലെന്ന് കുവൈത്ത്

Update: 2018-05-11 18:02 GMT
Editor : admin
ഗാംബിയയിലേക്ക് സൈനികരെ അയക്കില്ലെന്ന് കുവൈത്ത്

ഗാംബിയൻ പ്രസിഡണ്ടിന്റെ പേർസണൽ ഗാർഡുകളായി കുവൈത്ത് സൈനികരെത്തുമെന്ന പത്രവാർത്തയോട് പ്രതികരിക്കവേ വിദേശകാര്യ മന്ത്രാലയത്തിലെ ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഹമാദ് അൽ മഷ്ആൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്...

ഗാംബിയയിലേക്ക് സൈനികരെ അയക്കില്ലെന്ന് കുവൈത്ത്. ഗാംബിയൻ പ്രസിഡണ്ടിന്റെ പേർസണൽ ഗാർഡുകളായി കുവൈത്ത് സൈനികരെത്തുമെന്ന പത്രവാർത്തയോട് പ്രതികരിക്കവേ വിദേശകാര്യ മന്ത്രാലയത്തിലെ ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഹമാദ് അൽ മഷ്ആൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത് .

വിദഗ്ധ പരിശീലനം നേടിയ 320 കുവൈത്ത് പട്ടാളക്കാർ പ്രസിഡൻഷ്യൽ ഗാർഡിന്റെ ഭാഗമാകാൻ ഉടൻ ഗാംബിയയിൽ എത്തുമെന്നായിരുന്നു ഗാംബിയൻ പത്രമായ ഫ്രീഡം റിപ്പോർട്ട് ചെയ്തത്. പ്രസിഡന്‍റ് യാഹി ജമെയുടെയും കുടുംബത്തിന്റെയും സുരക്ഷ മാത്രമായിരിക്കും കുവൈത്ത് സൈനികരുടെ ദൌത്യമെന്നും ഗാംബിയൻ ആർമിയുമായി ഇവർക്ക് ബന്ധമുണ്ടാകില്ലെന്നും പറഞ്ഞ പത്രം സൈനികരുടെ താമസവും ഭക്ഷണവും ഒഴികെയുള്ള മുഴുവൻ ചെലവും കുവൈത്ത് വഹിക്കുമെന്നും റിപ്പോർട്ട് ചെയ്തിരുന്നു.

ഏപ്രിലിൽ ഗാംബിയൻ പ്രസിടണ്ട് പത്നിയുടെ കുവൈത്ത് സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച ധാരണയുണ്ടാക്കിയതെന്നും വാർത്തയുണ്ടായിരുന്നു വാർത്ത സത്യമല്ലെന്നും വസ്തുതകൾക്ക് നിരക്കാത്തത് ആണെന്നും പറഞ്ഞ ഹമാദ് അൽ മഷ്ആൻ സൈനിക സഹകരണവുമായി ബന്ധപ്പെട്ട യാതൊരു കരാറും കുവൈത്ത് ഗാംബിയയുമായി ഉണ്ടാക്കിയിട്ടില്ലെന്നും കൂട്ടിചേർത്തു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News