സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Update: 2018-05-13 07:29 GMT
Editor : Jaisy
സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

വിവിധ കമ്പനി പ്രതിനിധികള്‍ കമ്പനിയുടെ ക്യാമ്പിലെത്തി തൊഴിലാളികളെ ഇന്‍റര്‍വ്യൂ നടത്തി നിയമനം നല്‍കി തുടങ്ങി

Full View

ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ജിദ്ദയിലെ സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനികളില്‍ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിവിധ കമ്പനി പ്രതിനിധികള്‍ കമ്പനിയുടെ ക്യാമ്പിലെത്തി തൊഴിലാളികളെ ഇന്‍റര്‍വ്യൂ നടത്തി നിയമനം നല്‍കി തുടങ്ങി. പുതിയ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന വേതനം കുറവായതിനാല്‍ മലയാളികളില്‍ ഭൂരിഭാഗം പേരും കമ്പനി മാറാന്‍ സന്നദ്ധമായിട്ടില്ല.

സൌദി തൊഴില്‍ വകുപ്പും ഇന്ത്യന്‍ കോണ്‍സുലേറ്റും കൈകോര്‍ത്താണ് തൊഴിലാളികള്‍ക്ക് ഇതര കമ്പനികളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചത്. മുപ്പതോളം കമ്പനി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടായിരത്തോളം ഇന്ത്യന്‍ തൊഴിലാളികളാണ് കമ്പനി മാറാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. ഇവരുടെ ലിസ്റ്റ് അധികൃതര്‍ കമ്പനികള്‍ക്ക് കൈമാറി. ഇതിന്റെ

Advertising
Advertising

അടിസ്ഥാനത്തില്‍ സൌദി ഓജറിന്‍റെ ശുമൈസി, ഓജെക്സ് ക്യാമ്പുകളിലെത്തി ഇരുനൂറിലധികം തൊഴിലാളികളുമായി അഭിമു‍ഖം നടത്തി. അതേ സമയം ഭൂരിഭാഗം മലയാളികളും ജോലി മാറാന്‍ തയാറായിട്ടില്ല. സൗദി ഓജറില്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമായി ജോലി ചെയ്തവര്‍ക്ക് പുതിയ കമ്പനികളുടെ വാഗ്ദാനം പരിമിതമാണെന്നാണ് ഇവര്‍ പറയുന്നത്. കമ്പനി മാറാന്‍ ആഗ്രഹിക്കുന്നവരുടെ രേഖകള്‍ സൌജന്യമായി തൊഴില്‍ മന്ത്രാലയം ശരിയാക്കി നല്‍കും. സൌദി ഓജറില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെ‌ടുക്കാന്‍ ലേബര്‍ കോടതിയില്‍ പരാതിയുമായി മുന്നോട്ട് പോകാനും ഇവര്‍ക്ക് സാധിക്കും. പുതിയ സാഹചര്യത്തില്‍ നാട്ടില്‍ പോകാന്‍ മുന്നോട്ടു വന്നവര്‍ പോലും കമ്പനി മാറാന്‍ സന്നദ്ധമായിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News