ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് കൊടി കയറി
മികച്ച സാമൂഹിക പ്രവർത്തകനുള്ള കൈരളി അനന്തപുരി അവാർഡ് തെരുവോരം മുരുകന് കമലും ബിബി ജേക്കബും ചേർന്ന് സമ്മാനിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച എരഞ്ഞോളി മൂസക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് കമലാണ് സമ്മാനിച്ചത്.
ഒമാനിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലായ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് കൊടി കയറി. വെള്ളി, ശനി ദിവസങ്ങളിലായി ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് അമിറാത്തിലെ ഉൽസവ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്.
ശനിയാഴ്ച രാത്രി ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക പൈതൃകത്തെ കുറിച്ച് പോലും അഭിപ്രായ വ്യത്യാസമുള്ള കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നതെന്ന് കമൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
മികച്ച സാമൂഹിക പ്രവർത്തകനുള്ള കൈരളി അനന്തപുരി അവാർഡ് തെരുവോരം മുരുകന് കമലും ബിബി ജേക്കബും ചേർന്ന് സമ്മാനിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച എരഞ്ഞോളി മൂസക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് കമലാണ് സമ്മാനിച്ചത്.വിവിധതരം കലാ, സംഗീത പരിപാടികളും മസ്കത്ത് സയൻസ് ഫെസ്റ്റിവലും ഏറെ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ഗൾഫാർ മുഹമ്മദലി, മാർസ് ഇൻർനാഷനൽ എം.ഡി വി.ടി വിനോദ്, ഷാഹി സ്പൈസസ് മാർക്കറ്റിങ് മാനേജർ എസ് ബദർ, അനന്തപുരി റെസ്റ്റോറൻറ്സ് മാനേജിങ് ഡയറക്ടർ ബിബി ജേക്കബ്, സി.എം സർദാർ, സാമൂഹിക പ്രവർത്തകൻ തെരുവോരം മുരുകൻ, എരഞ്ഞോളി മൂസ, കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ പി.എം ജാബിർ, കേരളാവിംഗ് കൺവീനർ കെ.രതീശൻ, വനിതാ വിഭാഗം കോഒാഡിനേറ്റർ പ്രജീഷ നിഷാന്ത് തുടങ്ങിയവർ സംബന്ധിച്ചു.
ഗൾഫ് മാധ്യമം സ്റ്റാളിൽ ജീപ്പാസുമായി സഹകരിച്ച് ക്വിസ് മൽസരം ഏർപ്പെടുത്തിയിരുന്നു.വിജയികൾക്ക് റോയൽ മാർക്ക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇസ്മാഇൗൽ പടിയത്ത്, ജീപ്പാസ് റീജ്യനൽ മേധാവി സജീർ, ലിങ്ക്സ് അഡ്വർടൈ സിങ് മാനേജിങ് ഡയറക്ടർ ലിജിഹാസ് ഹുസൈൻ എന്നിവർ സമ്മാനങ്ങൾ നൽകി.